കോവിഡ്-19: ബെംഗളൂരുവിൽ 8 കണ്ടെയ്ൻമെന്റ് സോണുകൾ 

കർണാടകയിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 90 പുതിയ കോവിഡ് -19 കേസുകളിൽ 88 എണ്ണം ബെംഗളൂരുവിൽ നിന്നാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ നഗരത്തിലെ സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 1,805 ആണ്.

മെയ് 9 ലെ ബിബിഎംപിയുടെ ബുള്ളറ്റിൻ അനുസരിച്ച്, നഗരത്തിന് എട്ട് കണ്ടെയ്‌ൻമെന്റ് സോണുകളാണ് നിലവിലുള്ളത്, മെയ് 6 ന് റിപ്പോർട്ട് ചെയ്ത 9 കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് കുറഞ്ഞാണ് 8 എന്ന കണക്കിൽ വന്നു നില്കുന്നത്.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

അഞ്ച് കണ്ടെയ്ൻമെന്റ് സോണുകളുളോടെ മഹാദേവപുരയാണ് ഏറ്റവും ഉയർന്നത്, യെലഹങ്കയാണ് 3 കണ്ടെയ്ൻമെന്റ് സോണുകളോടെ തൊട്ടുപിന്നിൽ. ഓരോ കണ്ടെയ്‌ൻമെന്റ് സോണിലും അഞ്ചിൽ താഴെ കേസുകൾ മാത്രമേയുള്ളൂ എന്നതാണ് ശുഭ സൂചകമായി പറയപ്പെടുന്നത്.

നിലവിൽ ഇപ്പോൾ, മൂന്നോ അതിലധികമോ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കണ്ടെയ്ൻമെന്റ് സോണുകൾ ആകുകയാണ് ചെയ്യുന്നത്. കൂടാതെ, ബുള്ളറ്റിൻ പ്രകാരം കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയിട്ടുള്ള എട്ട് ഭാഗങ്ങളും അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts