മറിഞ്ഞ ലോറിയിൽ നിന്നുള്ള മരത്തടികൾ സ്‌കൂട്ടറിൽ വീണ് ഒരാൾ മരിച്ചു

ബെംഗളൂരു: മറിഞ്ഞ ലോറിയിൽ നിന്നുള്ള മരത്തടികൾ വീണു 23 കാരനായ പിൻ സീറ്റ് യാത്രികൻ മരിച്ചതായി കാമാക്ഷിപാളയ ട്രാഫിക് പോലീസ് അറിയിച്ചു. നാഗർഭാവി മേൽപ്പാലത്തിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

എൻ മുഖേഷ് സ്വന്തം നാടായ തിരുവണ്ണാമലൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ച് പുലർച്ചെ 4.30 ഓടെ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് ഭാര്യയുടെ സഹോദരൻ ഡേവിഡ് (26) ആണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയത്. ടിവിഎസ് സ്കൂട്ടിയിൽ (കെഎ 41 സി 8129) ഇരുവരും ലഗ്ഗെരെയിലുള്ള മുകേഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

 

അവർ മേൽപ്പാലത്തിൽ കയറിയ സമയം, മരത്തടികൾ കയറ്റി നായണ്ടഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ലോറി (AP 26 TA 4266) ഔട്ടർ റിംഗ് റോഡിലേക്ക് നീങ്ങി. നാഗരഭാവിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. ലോറി ഡ്രൈവർ അമിത വേഗതയിലായിരുന്നു. തുടർന്ന് മരത്തടികൾ മേൽപ്പാലത്തിലേക്ക് വീണു. ഇതിൽ ചില മരത്തടികൾ ഇരുചക്രവാഹനത്തിൽ വീണുതാണ് മുഖേഷിനെയും ഡേവിഡിനെയും അപകടത്തിലാക്കിയത്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

മുഖേഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു, ഡേവിഡിനേയും ഷിവു (26) എന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎംസി യാർഡിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്തിരുന്ന മുഖേഷ് ഏഴുമാസം മുമ്പാണ് വിവാഹിതനായതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
[masterslider id="10"]

Related posts