കുഴിമന്തി വിവാദം, ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയയിൽ തല്ല് 

തിരുവനന്തപുരം: കുഴിമന്തിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ പുതിയ വിവാദം കത്തുന്നു . നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനെ ചൊല്ലിയാണ് പുതിയ വിവാദം.

ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാൽ കുഴിമന്തി എന്ന് പേര് എഴുതുന്നതും നിരോധിക്കുമെന്ന്’ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീരാമൻ പറയുന്നു. മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നായിരുന്നു വികെ ശ്രീരാമൻ പറയുന്നത്. ഈ കുറിപ്പിനെ പിന്തുണച്ച് ഇടതു ചിന്തകൻ സുനിൽ പി ഇളയിടവും രംഗത്ത് എത്തിയിരുന്നു.

അതേസമയം, വികെ ശ്രീരാമൻറെ കുറിപ്പിനെതിരെ സാംസ്കാരിക ലോകത്തും സോഷ്യൽ മീഡിയയിലും വലിയ വിമർശനമാണ് ഉയരുന്നത്. ശ്രീരാമൻറെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനിൽ പി ഇളയിടം ചെയ്തത്. എന്നാൽ കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരണം.

വലിയ വിമർശനമാണ് ഈ പ്രതികരണങ്ങൾ സമൂഹ മാധ്യമത്തിൽ ഉയരുന്നത്. തികഞ്ഞ ബ്രാഹ്മണ ബോധമാണ് ഇത്തരം ചിന്തയ്ക്ക് പിന്നിലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിരോധിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ബുദ്ധിജീവികളും എന്നതിന് പോസ്റ്റിന് മറുപടിയായി വന്ന ഒരു പ്രതികരണം.

വികെ ശ്രീരാമന്റെ പോസ്റ്റ് ഇങ്ങനെ 

ഒരു ദിവസത്തേക്ക്

എന്നെ കേരളത്തിന്റെ

ഏകാധിപതിയായി

അവരോധിച്ചാൽ

ഞാൻ ആദ്യം ചെയ്യുക

കുഴിമന്തി എന്ന പേര്

എഴുതുന്നതും

പറയുന്നതും

കാണിക്കുന്നതും

നിരോധിക്കുക

എന്നതായിരിക്കും.

മലയാള ഭാഷയെ

മാലിന്യത്തിൽ നിന്ന്

മോചിപ്പിക്കാനുള്ള

നടപടിയായിരിക്കും

അത്.

 

‘പറയരുത്

കേൾക്കരുത്

കാണരുത്

കുഴി മന്തി’

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us