രാഹുൽ ഗാന്ധി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു

ബെംഗളുരു: ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി.

ബെളഗാവിയില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പ്രചാരണ പരിപാടിക്ക് രാഹുല്‍ തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന യുവജന സമ്മേളനമായ ‘യുവക്രാന്തി സംഗമ’ത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ തുടങ്ങി നിരവധി നേതാക്കള്‍ സിപിഎഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മെഗാ റാലിയില്‍ ഭാഗമായി. യുവാക്കളെ ലക്ഷ്യംവെച്ച്‌ കോണ്‍ഗ്രസ് തയ്യാറാക്കിയ നാലാമത്തെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts