പ്ലാസ്റ്റിക് പെറുക്കി നൽകിയാൽ 1 കിലോ അരി; പ്രിയമേറി സ്വച്ഛ് ഭാരത് മിഷന്റെ ക്ലീൻ ഇന്ത്യ പരിപാടി

ബെം​ഗളുരു; തികച്ചും ജനകീയമായി മുന്നേറുകയാണ് സ്വച്ഛ് ഭാരത് മിഷന്റെ ക്ലീൻ ഇന്ത്യ പരിപാടി. പുനരുപയോ​ഗിക്കാൻ കഴിയാത്ത 1 കിലോ പ്ലാസ്റ്റിക് നൽകിയാൽ 1 കിലോ അരിയോ/ വെല്ലമോ(ശർക്കര) നൽകുന്നതാണ് പദ്ധതി.

ഇതിനോടകം തന്നെ വൻ ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞിരിക്കുകയാണ് പദ്ധതി. ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി കൊപ്പാൾ ജില്ലയാണ് പദ്ധതി നടപ്പിലാക്കിയത്.

ഈ മാസം അവസാനം വരെയാണ് പദ്ധതി ഉണ്ടാവുക, എന്നാൽ പദ്ധതിയുടെ കാലാവധി നീട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരി​ഗണിക്കുന്ന വിഷയം ഭരണകൂടം അലോചിച്ച് വരികയാണെന്ന് അറിയിച്ചിട്ടുണ്ട്.

കൊപ്പാളിലെ സ്വകാര്യ കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. അരിയോ വെല്ലമോ നൽകാനുള്ള തുക കുറച്ച് കമ്പനിയും ബാക്കി ജില്ലാ ഭരണകൂടവുമാണ് നൽകുക. മാലിന്യം ശേഖരിക്കുന്നത് സംഭരിക്കാനുള്ള ഇടങ്ങളും ഭരണകൂടം തയ്യാറാക്കി.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts