നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ എട്ട് മെമു, ഡെമു ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി

ബെംഗളൂരു: നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ എട്ട് മെമു, ഡെമു ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ഹൊസൂർ-ബാനസവാടി സെക്ടറിലായിരിക്കും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുക. നിലവിൽ ഈ റൂട്ടിൽ പാസഞ്ചർ ട്രെയിനുകളുടെ അപര്യാപ്തത യാത്രാക്ലേശം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ബെംഗളൂരുവിലെ സബേർബൻ റെയിൽവേ നിർമാണ പ്രവൃത്തികൾക്കു മുന്നോടിയായുള്ള സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള സർവേ ആദ്യമായാണ് ബെംഗളൂരു ഡിവിഷനു കീഴിൽ നടത്തുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കർണാടകയുടെ റെയിൽവേ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. 252 കിലോമീറ്റർ ദൂരത്തിൽ പുതിയ റെയിൽവേ പാതകളുടെ നിർമാണം പൂർത്തിയായി.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

ബെംഗളൂരു-മൈസൂരു, ബെംഗളൂരു-ഹൈദരാബാദ് പാതകളുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായി. കർണാടകയുടെ റെയിൽവേ വികസന പദ്ധതികൾ ഉൾക്കൊള്ളിച്ച ലീഫ്‌ലെറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ എ.കെ. ഗുപ്ത, ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എക്സ്. സക്സേന എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts