സ്ത്രീകൾക്ക് കേന്ദ്ര സർക്കാറിന്റെ വനിതാ ദിന സമ്മാനം;2.50 രൂപക്ക് സാനിറ്ററി നാപ്കിനുകൾ വിപണിയിൽ.

ന്യൂഡൽഹി :വനിതാ ദിനത്തിൽ കേന്ദ്ര സർക്കാറിന്റെ സമ്മാനം വനിതകൾക്ക്, ഉപയോഗിച്ച ശേഷം പൂർണമായും നശിച്ച് പോകുന്ന ബയോ ഡീഗ്രേഡബിൾ സാനിറ്ററി നാപ്കിൻ വെറും 2 രൂപ 50 പൈസക്ക് ലഭിക്കും.

കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാകുന്ന ജനൗഷധി കേന്ദ്രങ്ങളി ൽ മെയ് 28 മുതൽ ” സുവിധ “പാഡുകൾ ലഭിച്ച് തുടങ്ങുമെന്ന് കേന്ദ്ര രാസവളം മന്ത്രി അനന്ത് കുമാർ അറിയിച്ചു.നാലു പാഡുകൾ അടങ്ങുന്ന പാക്കിന് 10 രൂപയായിരിക്കും വില .

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

വനിതകളുടെ ആരോഗ്യപരിപാലനത്തിന് ചെലവ് കുറഞ്ഞ സുരക്ഷിതമായ ശുചിത്വമുള്ള പാഡുകൾ ലഭ്യമാക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കും സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവർക്കുമാണ് ഇത് പ്രയോജനപെടുക .

സാധാരണ വിപണിയിൽ ലഭ്യമായ പാഡുകളുടെ വില ശരാശരി 8 രൂപയാണ് ,അവ തന്നെ ഉപയോഗിച്ച ശേഷം പൂർണമായി നശിക്കുന്നവയല്ല.ഓക്സോ ബയോ ഡീഗ്രേഡബിൾ നാപ്കിനുകൾ ഓക്സിജനുമായുള്ള പ്രതിപ്രവർത്തനം മൂലം പൂർണമായും നശിക്കുന്നു. രാജ്യത്ത് 3200 ജൻ ഔഷധി കേന്ദ്രങ്ങൾ നിലവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts