തലശ്ശേരി-മൈസൂരു പാത;കേന്ദ്രം കൈവിട്ടു;ആവശ്യമെങ്കിൽ ഇനി സംസ്ഥാനങ്ങൾക്ക് ശ്രമിക്കാം.

ബെംഗളൂരു ∙ നിർദിഷ്ട തലശേരി – മൈസൂരു റെയിൽ പാതയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. കേരള, കർണാടക സർക്കാരുകൾ കൂടിയാലോചിച്ച് ഇതിലൊരു തീരുമാനത്തിലെത്തണം. പദ്ധതി കേരളം മുന്നോട്ടു വച്ചതാണ്. പാത സംബന്ധിച്ച് കർണാടക സർക്കാരുമായി ചർച്ച നടത്താൻ കേരളത്തിനോട് ആവശ്യപ്പെട്ടിരുന്നു.

കർണാടകയുടെ അനുമതി ലഭിച്ചാൽ മാത്രമേ സർവേ നടത്താനോ, പാത നിർദേശം പരിഗണിക്കാനോ കേന്ദ്രത്തിനു കഴിയൂ എന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ പാത കടന്നുപോകുന്നതിനാൽ, കുടകിൽനിന്നും മറ്റും വലിയ എതിർപ്പുണ്ട്. കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത് കുമാറിന്റെ നേതൃത്വത്തിൽ തന്നെ സന്ദർശിച്ച പ്രതിനിധി സംഘം വലിയ എതിർപ്പാണ് പ്രകടിപ്പിച്ചത്.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റണമെന്നതിനാൽ പരിസ്ഥിതിക്കും വന്യജീവി സമ്പത്തിനും നാശം വരും. കർണാടക ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ, പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് റെയിൽവേ മന്ത്രാലയത്തിന് പ്രത്യേകിച്ച് താൽപര്യം എടുക്കാനാകില്ല. ഇരു സംസ്ഥാനങ്ങളും തമ്മിൽ സമവായത്തിൽ എത്തുകയാണെങ്കിൽ മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും റെയിൽവേ മന്ത്രി പറഞ്ഞു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

5052 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന 240 കിലോമീറ്റർ പാത, തലശേരിയിൽനിന്നു തുടങ്ങി മാനന്തവാടി, തൃശിലേരി, അപ്പപ്പാറ, കുട്ട, ശ്രീമംഗല, ബലാൽ, തിത്തിമത്തി, പെരിയപട്ടണയിലെത്തി നിർദിഷ്ട കുശാൽനഗർ-മൈസൂരു പാതയുമായി ബന്ധിപ്പിക്കും വിധമാണ് കേരളം നിർദേശിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts