നടൻ വിജയ് യും ഭാര്യയും ഇരു സ്ഥലങ്ങളിൽ!!! സംഗീത ലണ്ടനിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസമെന്ന് റിപ്പോർട്ട്‌ 

തമിഴ് സിനിമ പ്രേമികൾക്ക് ഏറെ പ്രിയ്യപ്പെട്ട താര കുടുംബം ആണ് ഇളയ ദളപതി വിജയ് യുടേത്.

തന്റെ ഭാര്യയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ കാര്യമായി ഒന്നും സംസാരിക്കാത്ത ആളാണ് വിജയ്.

എന്നാല്‍ മുന്‍പ് വിജയ് തന്റെ ഭാര്യയെ കുറിച്ച്‌ പറയുന്നൊരു പഴയ വീഡിയോയാണ് ഇന്റര്‍നെറ്റിലൂടെ പുറത്ത് വന്നത്.

കോഫി വിത്ത് അനു എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

മാത്രമല്ല വിജയുടെ കൂടെ നടി തൃഷയും അതില്‍ പങ്കെടുത്തിരുന്നു.

എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഭാര്യ നിങ്ങളെ ശാസിക്കാറുള്ളതെന്നാണ് വിജയോട് അനു ഹാസന്‍ ചോദിച്ചത്.

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

ഇതിന് മറുപടിയായി നടന്‍ പറഞ്ഞത് ഒരു കാര്യത്തിന് മാത്രമല്ല അവള്‍ എല്ലാ കാര്യത്തിനും തന്നെ ശകാരിക്കാറുണ്ടെന്നായിരുന്നു.

വളരെ തമാശയായിട്ടാണ് നടന്‍ ഈ ചോദ്യത്തിനുള്ള മറുപടി നല്‍കിയത്.

അതേസമയം, വിജയുടെ ഭാര്യ സംഗീത ലണ്ടനില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയാണെന്നാണ് പുതിയ വിവരം.

ഇരുവരും കുറച്ച്‌ നാളുകളായി വേറെയാണ് താമസിക്കുന്നതെന്നും പ്രചരണമുണ്ട്.

മാത്രമല്ല താരങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഈയിടെയായി പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഇടയ്ക്ക് തൃഷയുടെ പേര് കൂടി ചേര്‍ത്തും ഗോസിപ്പുകള്‍ വന്നിരുന്നു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ഒരു കാലത്ത് ഹിറ്റ് കോംബോ ആയിരുന്ന തൃഷയും വിജയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചത് തന്നെ സൗഹൃദം വീണ്ടും തുടങ്ങിയത് കൊണ്ടാണെന്നും ഭാര്യ സംഗീത പിണങ്ങി പോയതിന് കാരണം ഇതുപോലൊരു ബന്ധമാണൈന്നുമൊക്കെ ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ നടനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts