ഓപ്പറേഷന്‍ തീയേറ്റര്‍ കാണാന്‍ ആഗ്രഹിച്ച വയോധകനെ പറ്റിച്ച് സ്വര്‍ണാഭരണങ്ങളും പണവും കൊണ്ട് ‘ഡോക്ടര്‍’ മുങ്ങി

ബെംഗളൂരു: ബിസിനസുകാരനായ വയോധകനെ പറ്റിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയതായി പരാതി. വളകമ്പനി ഉടമയായ നാഗേഷിനെയാണ് മുപ്പതുകാരനായ ‘ഡോക്ടര്‍’ കബളിപ്പിച്ചത്.

ബിസിനസുകാരന്റെ പരാതിയില്‍ ജയനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിസിനസ് ആവശ്യത്തിനായി നഗരത്തിലെ ഒരു ഹോട്ടലില്‍ റൂമെടുത്ത സമയത്താണ് തട്ടിപ്പിനിരയായത് എന്ന് 71കാരന്‍ പറയുന്നു.

റൂമിന് സമീപത്തുള്ള ഹോട്ടലില്‍ ഉച്ചഭക്ഷണം  കഴിക്കുന്നതിനിടെ ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ തന്നെ സമീപിക്കുകയായിരുന്നു. നഗരത്തിലെ ഒരു പ്രധാന ആശുപത്രിയിലെ ഡോക്ടറാണെന്നും ഇയാള്‍ പറഞ്ഞതായി 71 കാരന്‍ പറയുന്നു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

സംസാരത്തിനിടെ ഓപ്പറേഷന്‍ തീയേറ്റര്‍ കാണാനുള്ള ആഗ്രഹം നാഗേഷ് ഡോക്ടറോട് വ്യക്തമാക്കി. ഓപ്പറേഷന്‍ തീയേറ്റര്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഡോക്ടര്‍ ഇയാളെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.

എന്നാല്‍ ആശുപത്രിയിലെ തിരക്ക് കാരണം ഡോക്ടര്‍ക്ക് ഇയാളെ ഓപ്പറേഷന്‍ തീയേറ്റര്‍ കാണിക്കാനായില്ല. തിരിച്ച് രാത്രി ഏഴരയോടെ മുറിയില്‍ എത്തിയപ്പോഴാണ് തന്റെ ആഭരണങ്ങളും പണവും മോഷണം പോയ കാര്യം ഇയാള്‍ അറിയുന്നത്.

1.2 ലക്ഷം രൂപ, 51 ഗ്രാമുള്ള മാല, മോതിരം, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് നഷ്ടമായതെന്ന് നാഗേഷ് പററഞ്ഞു. ആശുപത്രിയിലെത്തിയ സമയത്ത് ഡോക്ടര്‍ ഹോട്ടല്‍ മുറിയിലെത്തി ഇവ മോഷ്ടിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts