35 ലക്ഷം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി കർണാടക; ഇന്ന് 128 മരണം;9540 പുതിയ കോവിഡ് രോഗികൾ…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 128 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 9540 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :128 ആകെ കോവിഡ് മരണം : 6808 ഇന്നത്തെ കേസുകള്‍ : 9540 ആകെ പോസിറ്റീവ് കേസുകള്‍ : 421730 ആകെ ആക്റ്റീവ് കേസുകള്‍ : 99470 ഇന്ന് ഡിസ്ചാര്‍ജ് : 6860 ആകെ ഡിസ്ചാര്‍ജ് : 315433 തീവ്ര പരിചരണ…

Read More

തന്ത്രപരമായി ഒളിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വരുന്ന മയക്കുമരുന്ന് വിമാനത്താവളത്തിൽ പിടിച്ചു.

ബെംഗളൂരു: ഒരു കോടിയോളം  വിലവരുന്ന മയക്കുമരുന്ന് ബെംഗളൂരു വിമാനത്താവളത്തിൽ പിടിച്ചു. എക്സ്റ്റസി പിൽ എന്ന് അറിയപ്പെടുന്ന മയക്കുമരുന്നു പാർട്ടികൾക്ക് ഉപയോഗിക്കുന്ന എം.ഡി.എം.എ.യുടെ 1980 ഗുളികകൾ ആണ് വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടിച്ചത്. ഇന്നലെ വൈകുന്നേരം കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ബെൽജിയത്തിൽ നിന്ന് എത്തിയ ജെർമ്മൻ നിർമ്മിത മസാജിംഗ് മെഷീനിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ അത് വീണ്ടും സ്കാൻ ചെയ്യുകയായിരുന്നു. ഉള്ളിൽ നിറമുള്ള ഗുളികകൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ അധികൃതർ ഇവ പരിശോധനക്കായി ലാബിൽ അയച്ച് ഇത് മയക്ക് മരുന്ന്…

Read More

ഓപ്പറേഷന്‍ തീയേറ്റര്‍ കാണാന്‍ ആഗ്രഹിച്ച വയോധകനെ പറ്റിച്ച് സ്വര്‍ണാഭരണങ്ങളും പണവും കൊണ്ട് ‘ഡോക്ടര്‍’ മുങ്ങി

ബെംഗളൂരു: ബിസിനസുകാരനായ വയോധകനെ പറ്റിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയതായി പരാതി. വളകമ്പനി ഉടമയായ നാഗേഷിനെയാണ് മുപ്പതുകാരനായ ‘ഡോക്ടര്‍’ കബളിപ്പിച്ചത്. ബിസിനസുകാരന്റെ പരാതിയില്‍ ജയനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിസിനസ് ആവശ്യത്തിനായി നഗരത്തിലെ ഒരു ഹോട്ടലില്‍ റൂമെടുത്ത സമയത്താണ് തട്ടിപ്പിനിരയായത് എന്ന് 71കാരന്‍ പറയുന്നു. റൂമിന് സമീപത്തുള്ള ഹോട്ടലില്‍ ഉച്ചഭക്ഷണം  കഴിക്കുന്നതിനിടെ ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ തന്നെ സമീപിക്കുകയായിരുന്നു. നഗരത്തിലെ ഒരു പ്രധാന ആശുപത്രിയിലെ ഡോക്ടറാണെന്നും ഇയാള്‍ പറഞ്ഞതായി 71 കാരന്‍ പറയുന്നു. സംസാരത്തിനിടെ ഓപ്പറേഷന്‍ തീയേറ്റര്‍ കാണാനുള്ള ആഗ്രഹം നാഗേഷ്…

Read More

പണം നഷ്ടപ്പെട്ട് നൂറുകണക്കിന് ബെംഗളൂരു മലയാളികൾ; നഗരത്തിൽ 22 ബ്രാഞ്ചുകളുള്ള പോപ്പുലർ ഫിനാൻസിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

ബെംഗളൂരു: പണം നഷ്ടപ്പെട്ട് നൂറുകണക്കിന് ബെംഗളൂരു മലയാളികൾ; നഗരത്തിൽ 22 ബ്രാഞ്ചുകളുള്ള പോപ്പുലർ ഫിനാൻസിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. സർക്കാർസർവീസിൽനിന്നും സ്വകാര്യകമ്പനികളിൽനിന്നും വിരമിച്ചവർ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. 200 കോടി രൂപയുടെ നിക്ഷേപമാണ് നഗരത്തിൽനിന്നു സ്വരൂപിച്ചത്. ഇതിൽ 98 ശതമാനവും മലയാളികളാണ്. മലയാളിയായ പ്രേംകുമാറാണ് യശ്വന്തപുരം പോലീസിൽ പരാതി നൽകിയത്. ഇതോടെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തി. പണം തിരിച്ചുകിട്ടുന്നതിന് സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. വഞ്ചിക്കപ്പെട്ട നിക്ഷേപകർ സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്തിനെയും ഉപമുഖ്യമന്ത്രി അശ്വത് നാരായണനെയും കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. ഇതേ…

Read More

ഓണാഘോഷം ഓൺലൈനിൽ നടത്തി കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്.

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓൺലൈൻ ഓണാഘോഷം ” പൊന്നോണം 2020″ വിവിധ പരിപാടികളോടെ നടന്നു. ഗായിക കൃഷ്ണ ദിയ അതിഥിയായിരുന്നു. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് നമ്പിയാർ, സെക്രട്ടറി സതീഷ് തോട്ടശ്ശേരി, പ്രോഗ്രാം കൺവീനർ ജഗത്, അരവിന്ദ് എന്നിവർ പങ്കെടുത്തു. അംഗങ്ങളവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Read More

പട്ടാപ്പകൽ തോക്കുചൂണ്ടി മലയാളിയുടെ സ്കൂട്ടർ കവർന്നു

ബെംഗളൂരു: നഗരത്തിൽ ചൊവ്വാഴ്ച രാവിലെ 7.30-ന് ചിക്കബാനവാര സർക്കിളിലാണ് സംഭവം. കണ്ണൂർ ആറളം കീഴ്‌പള്ളി സ്വദേശിയും മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറിയുമായ ടോമി ആലുങ്കലാണ് കവർച്ചയ്ക്കിരയായത്. ചിക്കബാനവാര സർക്കിളിലെ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തുവെച്ചാണ് സ്കൂട്ടർ കവർന്നത്. ഇന്റീരിയർ ഡിസൈനറായ ടോണി ജോലിയാവശ്യവുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്. സ്കൂട്ടർ നിർത്തി കെട്ടിടത്തിലേക്ക് പണിയായുധങ്ങളുമായി കയറുന്നതിനിടെയാണ് കവർച്ച. ഇരുകൈയിലും പണിയായുധങ്ങളുണ്ടായിരുന്നതിനാൽ സ്കൂട്ടറിൽനിന്ന് ഇദ്ദേഹം താക്കോലെടുത്തിരുന്നില്ല. ഇതോടെ സമീപത്തു നിന്നിരുന്ന യുവാവ് തോക്കുയർത്തി ആളുകളെ വിരട്ടിയശേഷം സ്കൂട്ടറുമായി വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. ടോമി കെട്ടിടത്തിൽനിന്ന് തിരികെ ഇറങ്ങുമ്പോഴേക്കും സ്കൂട്ടറുമായി യുവാവ് രക്ഷപ്പെട്ടു. ഒട്ടേറെപ്പേർ…

Read More

സ്‌കൂളുകള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ തുറന്നു പ്രവർത്തിക്കാം

ന്യൂഡൽഹി: സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. സെപ്റ്റംബർ 21 മുതൽ സ്കൂളുകൾക്ക് 9 മുതൽ 12 വരെയുളള ക്ലാസുകൾ ആരംഭിക്കാമെന്ന് അൺലോക്ക് നാലിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുളള സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. #IndiaFightsCorona Health Ministry issues SOP for partial reopening of Schools for students of 9th-12th classes on a voluntary basis, for taking guidance from their teachers in the context of…

Read More

എയർപോർട്ട് ഹാൾട്ട് സ്‌റ്റേഷൻ ഉടൻ റെയിൽവേക്ക് കൈമാറും.

ബെംഗളൂരു : കെംപെഗൗഡ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർമ്മിച്ച റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഉടൻ തന്നെ റെയിൽവേക്ക് കൈമാറും. നിർമ്മാണം അന്തിമഘട്ടത്തിലുള്ള സ്റ്റേഷൻ്റെ ഉൽഘാടനം ഉടൻ തന്നെ ഉണ്ടാവും. ഇതുമായി ബന്ധപ്പെട്ട് ഉള്ള ധാരണാപത്രത്തിൽ ഇന്ത്യൻ റെയിൽവേയും ബെംഗളുരു ഇൻ്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡും ഒപ്പു വച്ചു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർമ്മിക്കുന്ന സ്റ്റേഷൻ റെയിൽവേക്ക് കൈമാറും, പ്രവർത്തനത്തിൻ്റെയും പരിപാലനത്തിൻ്റെയും ചുമതല റെയിൽവേക്ക് ആയിരിക്കും. ഈ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചു ഷട്ടിൽ സർവ്വീസുകൾ ഏർപ്പെടുത്തും. ഇന്നലെ നടന്ന ചടങ്ങിൽ സംസ്ഥാനത്തു…

Read More

നമ്മ മെട്രോ ഗ്രീൻ ലൈൻ ഇന്ന് മുതൽ…

ബെംഗളൂരു : പർപ്പിൾ ലൈനിന് പിന്നാലെ ഇന്നു മുതൽ നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലും ഇന്ന് ട്രെയിൻ ഓടിത്തുടങ്ങും. കോവിഡ് അടച്ചിടലിന് ശേഷം ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈൻ 2 ദിവസം മുൻപ് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രീൻ ലൈൻ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ യാത്രക്കാർ മെട്രോ യോട് അടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 7 വരേയുമാണ് മെട്രോ സർവീസ് ഉള്ളത്. ഗ്രീൻ…

Read More
Click Here to Follow Us