സ്‌കൂളുകള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ തുറന്നു പ്രവർത്തിക്കാം

ന്യൂഡൽഹി: സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

സെപ്റ്റംബർ 21 മുതൽ സ്കൂളുകൾക്ക് 9 മുതൽ 12 വരെയുളള ക്ലാസുകൾ ആരംഭിക്കാമെന്ന് അൺലോക്ക് നാലിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

കണ്ടെയ്ൻമെന്റ് സോണിന് പുറത്തുളള സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.

വിദ്യാർഥികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്ക് ധരിക്കണം, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം, സാനിറ്റൈസർ ഉപയോഗിക്കണം, തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മുഖം മറയ്ക്കുന്നതുൾപ്പടെയുളള കാര്യങ്ങൾ ശ്രദ്ധിക്കണം.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിർദേശങ്ങളും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ ക്ലാസ് തുടർന്നും പ്രോത്സാഹിപ്പിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts