ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് പ്രകാരമാണ് അവധി നൽകിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്ക് പുറമെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.

തിരഞ്ഞെടുപ്പ് ദിവസം ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകി.

  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്വകാര്യ സംരംഭങ്ങൾക്കും വ്യാവസായിക കേന്ദ്രങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

സ്വന്തം നിയോജക മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും അവധിക്ക് അർഹതയുണ്ടാകും. ദിവസവേതനക്കാർ, താൽക്കാലിക തൊഴിലാളികൾ എന്നിവർക്കും ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നു. വോട്ടവകാശം വിനിയോഗിക്കുന്നതിൽ ആർക്കും തടസ്സമുണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts