ബെംഗളൂരു : കെംപെഗൗഡ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർമ്മിച്ച റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഉടൻ തന്നെ റെയിൽവേക്ക് കൈമാറും.
നിർമ്മാണം അന്തിമഘട്ടത്തിലുള്ള സ്റ്റേഷൻ്റെ ഉൽഘാടനം ഉടൻ തന്നെ ഉണ്ടാവും.
ഇതുമായി ബന്ധപ്പെട്ട് ഉള്ള ധാരണാപത്രത്തിൽ ഇന്ത്യൻ റെയിൽവേയും ബെംഗളുരു ഇൻ്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡും ഒപ്പു വച്ചു.
ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർമ്മിക്കുന്ന സ്റ്റേഷൻ റെയിൽവേക്ക് കൈമാറും, പ്രവർത്തനത്തിൻ്റെയും പരിപാലനത്തിൻ്റെയും ചുമതല റെയിൽവേക്ക് ആയിരിക്കും.
ഈ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചു ഷട്ടിൽ സർവ്വീസുകൾ ഏർപ്പെടുത്തും.
ഇന്നലെ നടന്ന ചടങ്ങിൽ സംസ്ഥാനത്തു നിന്നുള്ള റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.
മുഖ്യമന്ത്രി യെദിയൂരപ്പയും റെയിൽവേ എയർപോർട്ട് അധികൃതരും സന്നിഹിതരായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.