നമ്മ മെട്രോ ഗ്രീൻ ലൈൻ ഇന്ന് മുതൽ…

ബെംഗളൂരു : പർപ്പിൾ ലൈനിന് പിന്നാലെ ഇന്നു മുതൽ നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലും ഇന്ന് ട്രെയിൻ ഓടിത്തുടങ്ങും.

കോവിഡ് അടച്ചിടലിന് ശേഷം ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈൻ 2 ദിവസം മുൻപ് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.

എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

ഗ്രീൻ ലൈൻ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ യാത്രക്കാർ മെട്രോ യോട് അടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

നിലവിൽ രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 7 വരേയുമാണ് മെട്രോ സർവീസ് ഉള്ളത്. ഗ്രീൻ ലൈനിലും ഇതേ സമയക്രമമായിരിക്കും.

വരുന്ന വെള്ളിയാഴ്ച മുതൽ 2 ലൈനിലും രാവിലെ 7 മുതൽ രാത്രി 9 വരെ തുടർച്ചയായി സർവ്വീസ് ഉണ്ടായിരിക്കും.

സ്മാർട്ട് കാർഡ് ഉള്ളവർക്ക് മാത്രമേ ഇപ്പോൾ നമ്മ മെട്രോയിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts