നോർക്ക റസിഡന്റ് വൈസ് ചെയർമാന്റെ അധ്യക്ഷതയിൽ പ്രവാസി മലയാളി സംഘടനാ പ്രതിനിധി യോഗം ആഗസ്റ്റ് 20ന്.

ബെംഗളൂരു : കർണാടകയിലെ പ്രവാസി മലയാളികൾ  നേരിടുന്ന വിവിധ പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാര മാർഗ്ഗങ്ങൾ കാണുന്നതിനും ,കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനുമായി നോർക്ക റൂട്ട്സിൻ്റെ  ആഭിമുഖ്യത്തിൽ “കർണാടക പ്രവാസി മലയാളി സംഘടനാ പ്രതിനിധി യോഗം ” സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ആഗസ്റ്റ് 20-ന്  ശനിയാഴ്ച്ച വൈകുന്നേരം  4  മണിക്ക് കോക്സ്  ടൗൺ വീലേഴ്‌സ്  റോഡിലെ ഇന്ത്യൻ ജിംഖാനാ ക്ലബ്ബിലാണ് യോഗം നടക്കുക.

നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന  യോഗത്തിൽ കർണാടകയിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങളും സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുന്നതാണ്.

പ്രസ്തുത  യോഗത്തിൽ കർണാടകയിൽ  നിന്നുള്ള എല്ലാ സംഘടനാ  പ്രതിനിധികളും  പങ്കെടുക്കണം എന്ന്  നോർക്ക ബെംഗളൂരു ഓഫീസർ  അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts