തന്ത്രപരമായി ഒളിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വരുന്ന മയക്കുമരുന്ന് വിമാനത്താവളത്തിൽ പിടിച്ചു.

ബെംഗളൂരു: ഒരു കോടിയോളം  വിലവരുന്ന മയക്കുമരുന്ന് ബെംഗളൂരു വിമാനത്താവളത്തിൽ പിടിച്ചു.

എക്സ്റ്റസി പിൽ എന്ന് അറിയപ്പെടുന്ന മയക്കുമരുന്നു പാർട്ടികൾക്ക് ഉപയോഗിക്കുന്ന എം.ഡി.എം.എ.യുടെ 1980 ഗുളികകൾ ആണ് വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടിച്ചത്.

ഇന്നലെ വൈകുന്നേരം കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ബെൽജിയത്തിൽ നിന്ന് എത്തിയ ജെർമ്മൻ നിർമ്മിത മസാജിംഗ് മെഷീനിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ അത് വീണ്ടും സ്കാൻ ചെയ്യുകയായിരുന്നു.

  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി

ഉള്ളിൽ നിറമുള്ള ഗുളികകൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ അധികൃതർ ഇവ പരിശോധനക്കായി ലാബിൽ അയച്ച് ഇത് മയക്ക് മരുന്ന് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുകയായിരുന്നു.

ഡാർക്ക് വെബിലൂടെയും മറ്റും വിദേശ രാജ്യങ്ങളിൽ നിന്ന് ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയാണ് ഇത്തരം മയക്കുമരുന്നുകൾ നഗരത്തിൽ എത്തുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫോറിൻ പോസ്റ്റ് ഓഫീസു വഴി എം.ഡി.എം.എ ഓർഡർ ചെയ്ത് വരുത്തിച്ച മലയാളിയായ യുവാവിനെ നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts