പണം നഷ്ടപ്പെട്ട് നൂറുകണക്കിന് ബെംഗളൂരു മലയാളികൾ; നഗരത്തിൽ 22 ബ്രാഞ്ചുകളുള്ള പോപ്പുലർ ഫിനാൻസിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

ബെംഗളൂരു: പണം നഷ്ടപ്പെട്ട് നൂറുകണക്കിന് ബെംഗളൂരു മലയാളികൾ; നഗരത്തിൽ 22 ബ്രാഞ്ചുകളുള്ള പോപ്പുലർ ഫിനാൻസിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്.

സർക്കാർസർവീസിൽനിന്നും സ്വകാര്യകമ്പനികളിൽനിന്നും വിരമിച്ചവർ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. 200 കോടി രൂപയുടെ നിക്ഷേപമാണ് നഗരത്തിൽനിന്നു സ്വരൂപിച്ചത്.

ഇതിൽ 98 ശതമാനവും മലയാളികളാണ്. മലയാളിയായ പ്രേംകുമാറാണ് യശ്വന്തപുരം പോലീസിൽ പരാതി നൽകിയത്. ഇതോടെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തി.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

പണം തിരിച്ചുകിട്ടുന്നതിന് സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. വഞ്ചിക്കപ്പെട്ട നിക്ഷേപകർ സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്തിനെയും ഉപമുഖ്യമന്ത്രി അശ്വത് നാരായണനെയും കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുത്തു.

സർക്കാർസർവീസിൽനിന്നു വിരമിച്ച ജനസമ്മതിയുള്ളവരെയാണ് ബ്രാഞ്ച് മാനേജർമാരായി നിയമിച്ചിരുന്നത്. ഇവരെ വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്. നിക്ഷേപകരിൽ ഭൂരിഭാഗംപേരും പ്രായംചെന്നവരാണ്. ഇവർക്ക് പരാതി കൊടുക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

നിക്ഷേപത്തിൽനിന്നു ലഭിച്ച പണംകൊണ്ടാണ് ഇവരിൽ പലരും ജീവിച്ചിരുന്നത്. ഭൂരിപക്ഷംപേരും വലിയ തുകയാണ് നിക്ഷേപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts