അപകടങ്ങൾ വർധിച്ചു; ബിഎംടിസി ഡ്രൈവർമാർക്കായി പ്രത്യേക പരിശീലനം ആരംഭിച്ച് ബെംഗളൂരു ട്രാഫിക് പൊലീസ്

ബെംഗളൂരു: ബിഎംടിസി ബസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) ബസ് ഡ്രൈവർമാർക്കായി സിറ്റി ട്രാഫിക് പോലീസ് പ്രത്യേക പരിശീലനം ആരംഭിച്ചു.

ട്രാഫിക് വിഭാഗം ഒരു ദിവസം 50 ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നുണ്ട്, ഇതുവരെ 3,000 ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇനിയും 12,000 ത്തോളം വരുന്ന ബിഎംടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകും. ബിഎംടിസി ബസുകൾ ഉൾപ്പെടുന്ന റോഡപകടങ്ങളിൽ ഓരോ വർഷവും 30 പേർ മരിക്കുന്നതായി ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം എൻ അനുചേത് പറഞ്ഞു.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

ബിഎംടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഓരോ വർഷവും 30-ലധികം ആളുകൾ മരിക്കുകയും 200-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.

ബിഎംടിസി ബസുകൾ അമിത വേഗവും സിഗ്നലുകൾ ശ്രദ്ധിക്കാതെ കടക്കുന്നതും ഉൾപ്പെടെ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. അതിനാലാണ് ബിഎംടിസി ബസ് ഡ്രൈവർമാരെ പരിശീലിപ്പിക്കാൻ ട്രാഫിക് വിഭാഗം പ്രത്യേക പരിപാടി ആരംഭിച്ചത്.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

ഓരോ ദിവസവും 50 ഡ്രൈവർമാർക്കും ഞങ്ങൾ 12,000 ഡ്രൈവർമാർക്കും പരിശീലനം നൽകും. ഇതുവരെ 3000 ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കിയതായും എംഎൻ അനുചേത് മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts