‘ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല താൻ’ വൈറലായി എലിസബത്തിന്റെ പോസ്റ്റ്‌ 

നടൻ ബാലയും ഗായിക അമൃത സുരേഷും വേർപിരിഞ്ഞ വാർത്ത മലയാളികൾ ഏറെ ചർച്ച ചെയ്തിരുന്നു.

ആ വേർപിരിയലിന് ശേഷം ഇരുവരും അവരവരുടേതായ ജീവിതങ്ങളിലേക്ക് വഴിമാറി.

ബാല രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.

ഡോ. എലിസബത്ത് ഉദയനെയായിരുന്നു ബാല പിന്നീട് കല്യാണം കഴിച്ചത്.

ബാലയും എലിസബത്തും സോഷ്യല്‍‌ മീഡിയയില്‍ സജീവമായിരുന്നതിനാല്‍ ഇരുവരുടെയും ജീവിതത്തിലെ വിശേഷങ്ങളും ആരാധകർക്കിടയില്‍ വലിയ ചർച്ചയായി മാറിയിരുന്നു.

രണ്ടാം വിവാഹത്തിന് ശേഷം ഏതാനും വർഷങ്ങള്‍ക്കിപ്പുറം ബാലയ്‌ക്കും എലിസബത്തിനുമിടയില്‍‌ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ഇക്കാര്യം വെളിപ്പെടുത്തി ബാല തന്നെയാണ് രംഗത്തെത്തിയത്.

ഗുരുതരമായ കരള്‍ രോഗം പിടിപെട്ട ബാല, രോഗമുക്തനായി തിരിച്ചുവന്ന് ഏതാനും നാളുകള്‍ പിന്നിട്ടതിന് ശേഷമായിരുന്നു എലിസബത്തുമായുള്ള ബന്ധത്തിലും വിള്ളലുകള്‍ രൂപപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലും ബാല ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരുന്നു.

അതിനിടെ എലിസബത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

“നല്ല ഹൃദയമുള്ളവർക്കാണ് ഏറ്റവുമധികം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്.

എല്ലാവരിലും നല്ലത് മാത്രം കാണുന്നു.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

അതുകൊണ്ട് എല്ലാവരില്‍ നിന്നും നല്ലത് മാത്രം പ്രതീക്ഷിക്കുന്നു.

ഒരാളെക്കൊണ്ട് നിങ്ങളെ ഇഷ്ടപ്പെടുത്താൻ സാധിക്കില്ല.

അതുകൊണ്ടാണ് സ്നേഹത്തിന് വേണ്ടി കാത്തുനില്‍ക്കരുതെന്ന് പറയുന്നത്.

അവരെ പോകാൻ അനുവദിക്കണം.

തിരികെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യരുത്.

ഇതായിരുന്നു എലിസബത്ത് പങ്കുവച്ച കുറിപ്പിന്റെ ഉള്ളടക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts