ദ്രൗപദി മുര്‍മൂവിന് വിജയം ഉറപ്പെന്ന് കർണാടക സർക്കാർ 

ബെംഗളൂരു: രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മൂവിന് വിജയം ഉറപ്പാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

എന്‍ഡിഎയുടെ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും മുര്‍മൂവിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു . കര്‍ണ്ണാടക നിയമസഭ മന്ദിരത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

എന്‍‌ഡി‌എയും അതിന്റെ സഖ്യകക്ഷികളും മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്ളവരും തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മ്മൂവിന് വോട്ട് രേഖപ്പെടുത്തും. വളരെ കൃത്യമായ കാഴ്ചപ്പാടുള്ള സ്ത്രീയായതിനാലും വനവാസി ജനവിഭാ​ഗത്തില്‍ നിന്ന് വിജയിച്ച്‌ വന്നിട്ടുള്ള സ്ത്രീയായതിനാലും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കമുള്ളവര്‍ മുര്‍മ്മൂവിന് വോട്ട് ചെയ്യുമെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ജനാധിപത്യത്തെകുറിച്ച്‌ നല്ല വ്യക്തമായ കാഴ്ചപ്പാട് മുര്‍മ്മൂവിനുണ്ട്. താഴേയ്‌ക്കിടയില്‍ നിന്നും ഉയര്‍ന്ന പദവിയിലെത്താന്‍ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ് ദ്രൗപദി മുര്‍മൂ. അവരെ ജെഡിഎസ്, ബിഎസ്പി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണയ്‌ക്കുന്നുണ്ട്. മൂന്നില്‍ രണ്ടു പേരും അവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ മുര്‍മ്മൂവിന്റെ വിജയം ഉറപ്പാണ്. അധികാരം നഷ്ടമായ, തോല്‍വിയില്‍ ഭയമുള്ള കോണ്‍​ഗ്രസ് നിരന്തരം വിഡ്ഢിത്തരം പറയുകയാണെന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts