ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരു: ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രേമിച്ച സ്വർണവുമായി മലയാളി പിടിയിൽ. കൂടെ വിദേശ സിഗററ്റുകളും പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

കാസർകോട് സ്വദേശിയായ 32-കാരനാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളിൽ നിന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന 399.2 ഗ്രാമിന്റെ രണ്ടു സ്വർണമാലയും 3.9 ലക്ഷം രൂപ വിലവരുന്ന വിദേശ സിഗററ്റുകളുമാണ് പിടിച്ചെടുത്തത്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച സ്വർണവും വിദേശ സിഗററ്റുകളും കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts