ജീവനക്കാരനെ വിരമിക്കാൻ നിർബന്ധിച്ചു;നഗരത്തിലെ പ്രമുഖ ഐ.ടി.ഭീമനെതിരെ കേസ് ജയിച്ച് ടെക്കികളുടെ യൂണിയൻ;ജീവനക്കാരനെ തിരിച്ചെടുത്ത് ഇതുവരെയുള്ള ശമ്പളം നൽകാൻ വിധി.

ബെംഗളൂരു:ജീവനക്കാരനെ വിരമിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് നടത്തിയ നിയമയുദ്ധത്തിൽ ഐ.ടി.കമ്പനികളിലെ ജീവനക്കാരുടെ കൂട്ടായ്മക്ക് വിജയം.

നഗരത്തിലെ പ്രമുഖ ഐ.ടി.ഭീമനായ വിപ്രോക്കെതിരെയാണ്, രാജ്യത്തെ ഐ.ടി.അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഐ.ടി/ഐ.ടി.എസ് എംപ്ലോയീസ് യൂണിയൻ്റെ വിജയം.

ഒരു തൊഴിലാളിയെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കിയത് ചോദ്യം ചെയ്താണ് യൂണിയൻ ലേബർ കോടതിയെ സമീപിച്ചത്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

തൊഴിലാളിയെ തിരിച്ചെടുക്കാനും പുറത്തിരുത്തിയ കാലയളവിലെ ശമ്പളം മുഴുവൻ നൽകാനും കോടതി ഉത്തരവിട്ടതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ജീവനക്കാരെ വ്യക്തമായ കാരണങ്ങളില്ലാതെ നിർബന്ധിതായി പിരിച്ചുവിട്ട 47 കമ്പനികൾക്കെതിരെ നിയമപോരാട്ടം നടത്തി വരികയാണ് യൂണിയൻ.

ഇത്തരം പ്രതിസന്ധികൾ നേരിടുന്നവർക്ക് യൂണിയനുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

https://docs.google.com/forms/d/e/1FAIpQLSeIq3IgFXEq_i0pjhuMWsj5O3mLzY75qw75YGEHZa95rx5Dgg/viewform?vc=0&c=0&w=1

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts