കാടിറങ്ങുന്ന പുലികളുടെ ആക്രമണം വിട്ടൊഴിയാതെ മൈസൂരു മേഖലകളിലെ ജില്ലകൾ. മൈസൂരു, മാണ്ഡ്യ, ചിക്കമഗളൂരു, ചാമരാജ്‌നഗർ, കുടക് ജില്ലകളിലാണ് പുള്ളിപ്പുലി അക്രമണങ്ങൾ പതിവാകുന്നത്.
കാടിറങ്ങി നാട്ടിലെത്തുന്ന പുള്ളിപ്പുലികളെ വനംവകുപ്പ് പിടികൂടുന്ന സംഭവവും ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരത്തിൽ പിടിയിലാകുന്ന പുലികൾക്കായി മൈസൂരുവിൽ പുള്ളിപ്പുലി രക്ഷാ പുനരധിവാസ കേന്ദ്രം ഒരുക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മൈസൂരു, മാണ്ഡ്യ ജില്ലകളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം വർധിച്ചതായി വനം ഡെപ്യൂട്ടി കൺസർവേറ്റർ ഐ.ബി. പ്രഭുഗൗഡ അറിയിച്ചു.
കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ, മൈസൂരുവിൽ 28 പുലികളെ പിടികൂടിയതായാണ് വനം വകുപ്പിന്റെ കണക്ക്. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് പിടികൂടിയവയുടെ എണ്ണം കുറവാണെങ്കിലും, കൂടുതൽ പുള്ളിപ്പുലികളെ നാട്ടുകാർ കണ്ടതായാണ് വനംവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.