എട്ടു വയസ്സുകാരിക്ക് പീഡനം; രണ്ടു വിദ്യാർഥികൾക്കെതിരേ പോക്‌സോ കേസ്

മാണ്ഡ്യയിലെ സ്‌കൂൾ ശൗചാലയത്തിൽ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. ഞായറാഴ്ചയാണ് പെൺകുട്ടിയുടെ അമ്മ പരാതിനൽകിയത്.

സർക്കാർ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. സ്‌കൂളിലെ രണ്ട് ആൺകുട്ടികൾ മകളെ ശൗചാലയത്തിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ഒരാൾ സഹപാഠിയും മറ്റൊരാൾ ഉയർന്ന ക്ലാസുകാരനുമാണെന്ന് കുട്ടി അമ്മയോട് പറഞ്ഞു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് ആൺകുട്ടികൾക്കെതിരേ പോക്‌സോ കേസ് രജിസ്റ്റർചെയ്തതായി മാണ്ഡ്യ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.

എന്നാൽ, പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയിട്ടില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എക്സിലൂടെ അപലപിച്ചു. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

സംസ്ഥാനത്ത് നിയമവ്യവസ്ഥയും ക്രമസമാധാനനിലയും തകർന്നിരിക്കുകയാണ്. പട്ടാപ്പകലുള്ള പിടിച്ചുപറി, സ്ത്രീകൾക്കെതിരേയും കുട്ടികൾക്കെതിരേയുമുള്ള അതിക്രമങ്ങൾ എന്നിവയെല്ലാം വർധിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
[masterslider id="10"]

Related posts