ഇളവുകളോടെ തിരിച്ചെത്തി കർണാടക ടൂറിസം മേഖല

MYSORE MYSURU TOURIST

ബെംഗളൂരു: രണ്ടുവർഷത്തോളമായി കൊവിഡ്-19 ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം വീടുകളിൽ ഒതുങ്ങിനിൽക്കുന്ന വിനോദസഞ്ചാരമേഖലയിൽ പെട്ടെന്നൊരു കുതിച്ചുചാട്ടം രേഖപ്പെടുത്തി. കൊറോണ വൈറസ് കേസുകളുടെ കുറവ്, നീണ്ട വാരാന്ത്യങ്ങളും വേനൽക്കാല അവധിക്കാലവും, യാത്രകളോടുള്ള പുതിയ താൽപ്പര്യത്തിലേക്ക് നയിക്കുന്നുത്. പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നായിരുന്നു ഈ ടൂറിസം മേഖല.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ജംഗിൾ ലോഡ്ജുകളുടെയും റിസോർട്ടുകളുടെയും 26 പ്രോപ്പർട്ടികളിലും കഴിഞ്ഞ മാസം മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് കർണാടക ടൂറിസം ഫോറം വൈസ് പ്രസിഡന്റ് എം രവി പറയുന്നത്. ടൂറിസം പുനരാരംഭിച്ചുവെന്നും സാധാരണ നിലയിയിലേക്ക് എത്തികൊണ്ടിരിക്കുകയാണെന്നും വാസ്തവത്തിൽ, വിനോദസഞ്ചാര കേന്ദ്രങ്ങൾ പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തേക്കാൾ മികച്ചതാണ് ഇപ്പോളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂർഗ്, കബനി, സക്ലേഷ്പൂർ, ചിക്കമംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ഉഡുപ്പിയിലെയും കാർവാറിലെയും ബീച്ച് റിസോർട്ടുകളിലും വ്യാഴാഴ്ച മുതൽ 100 ​​ശതമാനം താമസക്കാരാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ ടൂറിസ്റ്റുകളിൽ 30 ശതമാനമെങ്കിലും കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങി ഉത്തരേന്ത്യ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വാസ്തവത്തിൽ, മൂന്നാം തരംഗത്തിനുശേഷം ഫെബ്രുവരി മുതൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മൈസൂരുവിലെയും ഹോട്ടൽ മുറികളിൽ 100 ​​ശതമാനം ആളുകൾ താമസിക്കുന്നുണ്ടെന്നും മൈസൂരുവിലേക്കുള്ള സഞ്ചാരികളിൽ 60 ശതമാനമെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും മൈസൂരു ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി നാരായണഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us