പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4272 ( ഇന്നലെ 3310) കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 6126 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.58 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6126 ആകെ ഡിസ്ചാര്‍ജ് : 2691123 ഇന്നത്തെ കേസുകള്‍ : 4272 ആകെ ആക്റ്റീവ് കേസുകള്‍ : 105226 ഇന്ന് കോവിഡ് മരണം : 115 ആകെ കോവിഡ് മരണം : 34654 ആകെ പോസിറ്റീവ് കേസുകള്‍…

Read More

ഡെൽറ്റ പ്ലസ് വ്യാപനം; കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന പരിശോധന

ബെംഗളൂരു: അതിതീവ്ര വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഡെല്‍റ്റ പ്ലസ് വേരിയന്റിലെ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് -19 അണ്‍ലോക്കിംഗ് പ്രക്രിയ സര്‍ക്കാര്‍ ശക്തമാക്കി. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. ഇനിമുതൽ അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്താനും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അധികൃതർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഇതുവരെ നഗരത്തിലും മൈസൂരുവിലുമായി രണ്ട്‌ ഡെൽറ്റ പ്ലസ്…

Read More

കോവിഡ് തൂത്തെറിഞ്ഞ ടൂറിസം മേഖലയ്ക്ക് വൻ ആശ്വാസമായി പുതിയ പ്രഖ്യാപനം

ബെംഗളൂരു: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗൺ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആവർത്തിച്ചത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വൻ തകർച്ചയാണുണ്ടാക്കിയത്. ടൂറിസം കേന്ദ്രങ്ങൾ മാസങ്ങളോളം അടച്ചിട്ടതോടെ ഇവയെ ഉപജീവിച്ച് പ്രവർത്തിച്ചുവന്ന ഹോട്ടലുകളും റിസോർട്ടുകളും മറ്റും കടുത്ത പ്രതിസന്ധിയെ നേരിട്ടു. സഞ്ചാരികൾ വരാതായതോടെ ഇവയെല്ലാം അടച്ചിടേണ്ടിവന്നു. അപ്പോഴും വാടക, നികുതി, വൈദ്യുതിച്ചാർജ് തുടങ്ങിയവയിലുള്ള ചെലവുകൾ ഒഴിവാക്കാനുമായില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് തൂത്തെറിഞ്ഞ ടൂറിസം മേഖലയ്ക്ക് വൻ ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും റസ്റ്റോറന്റുകൾക്കും അമ്യൂസ്‌മെന്റ് പാർക്കുകൾക്കും സഹായകമാകുന്ന ഇളവുകൾ…

Read More

ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരു: ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രേമിച്ച സ്വർണവുമായി മലയാളി പിടിയിൽ. കൂടെ വിദേശ സിഗററ്റുകളും പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കാസർകോട് സ്വദേശിയായ 32-കാരനാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളിൽ നിന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന 399.2 ഗ്രാമിന്റെ രണ്ടു സ്വർണമാലയും 3.9 ലക്ഷം രൂപ വിലവരുന്ന വിദേശ സിഗററ്റുകളുമാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച സ്വർണവും വിദേശ സിഗററ്റുകളും കണ്ടെത്തിയത്.

Read More

ജീവനക്കാരനെ വിരമിക്കാൻ നിർബന്ധിച്ചു;നഗരത്തിലെ പ്രമുഖ ഐ.ടി.ഭീമനെതിരെ കേസ് ജയിച്ച് ടെക്കികളുടെ യൂണിയൻ;ജീവനക്കാരനെ തിരിച്ചെടുത്ത് ഇതുവരെയുള്ള ശമ്പളം നൽകാൻ വിധി.

ബെംഗളൂരു:ജീവനക്കാരനെ വിരമിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് നടത്തിയ നിയമയുദ്ധത്തിൽ ഐ.ടി.കമ്പനികളിലെ ജീവനക്കാരുടെ കൂട്ടായ്മക്ക് വിജയം. നഗരത്തിലെ പ്രമുഖ ഐ.ടി.ഭീമനായ വിപ്രോക്കെതിരെയാണ്, രാജ്യത്തെ ഐ.ടി.അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഐ.ടി/ഐ.ടി.എസ് എംപ്ലോയീസ് യൂണിയൻ്റെ വിജയം. ഒരു തൊഴിലാളിയെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കിയത് ചോദ്യം ചെയ്താണ് യൂണിയൻ ലേബർ കോടതിയെ സമീപിച്ചത്. തൊഴിലാളിയെ തിരിച്ചെടുക്കാനും പുറത്തിരുത്തിയ കാലയളവിലെ ശമ്പളം മുഴുവൻ നൽകാനും കോടതി ഉത്തരവിട്ടതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ജീവനക്കാരെ വ്യക്തമായ കാരണങ്ങളില്ലാതെ നിർബന്ധിതായി പിരിച്ചുവിട്ട 47 കമ്പനികൾക്കെതിരെ നിയമപോരാട്ടം നടത്തി വരികയാണ് യൂണിയൻ. ഇത്തരം…

Read More

ദുരഭിമാനകൊലപാതകം;പെൺകുട്ടിയുടെ പിതാവടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്.

ബെം​ഗളൂരു: വിജയപുരയിലെ ദുരഭിമാനകൊലയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. കൂടുതല്‍പേർക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കേസിലെ അഞ്ചാം പ്രതിയായിട്ടുള്ള പെൺകുട്ടിയുടെ പിതാവ് ബന്ദഗിസാബ്, നാലാം പ്രതിയായ സഹോദരന്‍ ദാവല്‍പട്ടേല്‍ ബന്ധുക്കളായ അല്ലാപട്ടേല്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആകെ  അഞ്ച് പേർ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളില്‍ പലരും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് വിജയപുര ജില്ലയിലെ സാലദഹള്ളിയില്‍ പ്രണയിച്ചതിന് ദളിത് യുവാവിനെയും മുസ്ലിം പെൺകുട്ടിയെയും…

Read More

നിയന്ത്രണങ്ങളോടെ കല്യാണമണ്ഡപങ്ങളിലും ഹോട്ടലുകളിലും വിവാഹം നടത്താൻ അനുമതി.

ബെംഗളൂരു : കോവിഡ് ലോക്ക്ഡൗണിൻ്റെ ഇളവുകളുടെ ഭാഗമായി നിയന്ത്രണങ്ങൾക്ക് വിധേയമായി വിവാഹച്ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകി. ഇന്നലെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ,ഒരു വിവാഹ ചടങ്ങിന് 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ, ചടങ്ങു നടത്തുന്നവർ ബി.ബി.എം.പി ഏരിയയിൽ ആണെങ്കിൽ ജോയിൻ്റ് കമ്മീഷണറിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ അവിടത്തെ തഹസിൽ ദാറിൽ നിന്നും 40 പാസുകൾ മുൻകൂറായി കൈപ്പറ്റിയിരിക്കണം. പാസുകൾ ഉള്ളവരെ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ, പാസുകൾ കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന്…

Read More
Click Here to Follow Us