ബെംഗളൂരു: കർണാടക തൊഴിൽവകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിന് കോവിഡ്-19 സ്ഥിരീകരിച്ചു.
ಇಂದು ನಾನು ಹಾಗೂ ನನ್ನ ಧರ್ಮಪತ್ನಿ ಕೋವಿಡ್ ಪರೀಕ್ಷೆಗೆ ಒಳಗಾಗಿದ್ದು,ಪರೀಕ್ಷಾ ವರದಿಯಲ್ಲಿ ಇಬ್ಬರಿಗೂ ಸಹ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದೆ. ಯಾವುದೇ ಹಿಚ್ಚಿನ ರೋಗಲಕ್ಷಣಗಳು ಇಲ್ಲದ ಕಾರಣ ವೈದ್ಯರ ಸಲಹೆಯಂತೆ ಹೋಮ್ ಕ್ವಾರಂಟೈನ್ ನಲ್ಲಿದ್ದುಚಿಕಿತ್ಸೆ ತೆಗೆದುಕೊಳ್ಳಲಿದ್ದೇನೆ.
ನಿಮ್ಮೆಲ್ಲರ ಆಶೀರ್ವಾದ,ಹಾರೈಕೆಯಿಂದ ಶೀಘ್ರ ಗುಣಮುಖವಾಗಿ ವಿಶ್ವಾಸವಿದೆ
— Shivaram Hebbar (@ShivaramHebbar) September 5, 2020
അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ സമ്പർക്കമില്ലാതെ ചികിത്സയിൽ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മുൻപ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, വനംവകുപ്പ് മന്ത്രി ആനന്ദ് സിങ്, ടൂറിസം വകുപ്പ് മന്ത്രി സിടി രവി, ആരോഗ്യവകുപ്പ് മന്ത്രി ശ്രീരാമലു, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ എന്നീ നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.