ഇത്തവണ 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം

തിരുവനന്തപുരം:  ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ മഞ്ഞക്കാര്‍ഡ് (എഎവൈ) ഉടമകൾക്കും  സൗജന്യ ഭക്ഷ്യകിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് ലഭിക്കും.

13 ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവ അടങ്ങിയതാണ് ഇത്തവണത്തെ ഓണക്കിറ്റ്

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691  എ എ വൈ കാർഡുകളാണ് സംസ്ഥാനത്തുള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകൾ നൽകും.

റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം ആക്കിയത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts