നിയന്ത്രണങ്ങളോടെ കല്യാണമണ്ഡപങ്ങളിലും ഹോട്ടലുകളിലും വിവാഹം നടത്താൻ അനുമതി.

ബെംഗളൂരു : കോവിഡ് ലോക്ക്ഡൗണിൻ്റെ ഇളവുകളുടെ ഭാഗമായി നിയന്ത്രണങ്ങൾക്ക് വിധേയമായി വിവാഹച്ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകി.

ഇന്നലെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ,ഒരു വിവാഹ ചടങ്ങിന് 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ, ചടങ്ങു നടത്തുന്നവർ ബി.ബി.എം.പി ഏരിയയിൽ ആണെങ്കിൽ ജോയിൻ്റ് കമ്മീഷണറിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ അവിടത്തെ തഹസിൽ ദാറിൽ നിന്നും 40 പാസുകൾ മുൻകൂറായി കൈപ്പറ്റിയിരിക്കണം.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

പാസുകൾ ഉള്ളവരെ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ, പാസുകൾ കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല.

വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.

കല്ലാണ മണ്ഡപങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഫങ്ഷൻ ഹാളുകൾ എന്നിവയിൽ മുകളിൽ നൽകിയ മാനദണ്ഡങ്ങൾ പ്രകാരം വിവാഹ ചടങ്ങുകൾ അനുവദിക്കും എന്ന് ഉത്തരവിൽ പറയുന്നു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts