പുനിത് രാജ്കുമാറിന് സംസ്ഥാന സർക്കാറിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി;ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് ഒരേ കുടുംബത്തിലെ 2 പേർക്ക്.

ബെംഗളൂരു: ‘പവർ സ്റ്റാർ’ എന്നറിയപ്പെട്ടിരുന്ന അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് മരണാനന്തരം സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായി കർണാടക രത്ന പുരസ്‌കാരം നൽകി ആദരിക്കുമെന്നു കർണാടക സർക്കാർ അറിയിച്ചു.

പുനീത് രാജ്കുമാറിന്റെ ജീവിതവും കന്നഡ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും ആഘോഷിക്കാൻ വേണ്ടി ചൊവ്വാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിച്ച സംഗീത പരിപാടിയായ പുനീത് നമന എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്.

കൂടാതെ സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടുന്ന പത്താമത്തെ വ്യക്തിയായിരിക്കും അദ്ദേഹം എന്നും കൂട്ടിച്ചേർത്തു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

കവി കുവെംപു, നടനും ഗായകനുമായിരുന്ന രാജ് കുമാർ, മുൻ മുഖ്യമന്ത്രി നിജലിംഗപ്പ, ശാസ്ത്രജ്ഞനായ സി.എൻ റാവു, ആരോഗ്യ വിദഗ്ധൻ ദേവി ഷെട്ടി, തുടങ്ങിയവർക്കും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts