മികച്ച ഇന്റർനെറ്റ് ലഭ്യതക്കായി ഉപഗ്രഹ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു: ‘ബെംഗളൂരുവിന് അപ്പുറത്തേക്ക്വ്യവസായങ്ങൾ വ്യാപിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഊന്നൽനൽകുന്ന സാഹചര്യത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. അവസാനത്തെ വ്യക്തിക്ക് പോലും മികച്ച ഇന്റർനെറ്റ് ലഭ്യത  ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐടിബിടി മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

സർക്കാർ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് മുൻ‌ഗണന നൽകുന്നു. ബാങ്കിംഗ്, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ ഭരണം എന്നിവയുൾപ്പെടെ നിരവധി പൗരാധിഷ്ഠിത സേവനങ്ങൾക്ക്, വിദൂരപ്രദേശങ്ങളിൽ പോലും വിവര സാങ്കേതിക വിദ്യ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു. നമ്മൾ പുരോഗതിവരുത്താനോ ആളുകളെ ശാക്തീകരിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, കണക്റ്റിവിറ്റിക്ക് ഏറ്റവും മുൻഗണന നൽകണം, ” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts