ബെംഗളൂരുവിന് പുതിയ ഉപഗ്രഹ നഗരങ്ങൾ ഉടൻ: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു റൂറൽ: കർണാടകയിലെ തന്റെ ഒരു വർഷത്തെ ഭരണത്തിന്റെയും മൂന്ന് വർഷത്തെ ബി.ജെ.പി സർക്കാരിന്റെയും പുരോഗതി റിപ്പോർട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച ജനസ്പന്ദനയിൽ മൂന്ന് ലക്ഷത്തിലധികം വരുന്ന ജനക്കൂട്ടത്തിന് മുന്നിൽ സമർപ്പിച്ചു, കൂടാതെ തന്റെ സർക്കാരിന്റെ പദ്ധതികൾ, പ്രത്യേകിച്ച് ‘റൈത വിദ്യാനിധി’യും അവതരിപ്പിച്ചു. വരണ്ടുണങ്ങിയ കോലാർ, ചിക്കബല്ലാപ്പൂർ, ബെംഗളൂരു, തുംകുരു ജില്ലകളിലേക്ക് വെള്ളം എത്തിക്കാൻ യെട്ടിനഹോളെ ജലസേചന പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഐടി തലസ്ഥാനമായ ബെംഗളൂരുവിന്റെ ഉപഗ്രഹ നഗരങ്ങളായി ദേവനഹള്ളി, നെലമംഗല, ദൊഡ്ഡബല്ലാപൂർ എന്നിവ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ധ്യ…

Read More

ബലൂൺ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ബെംഗളൂരു: ബഹിരാകാശത്ത് ടൂത്ത് പേസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് മുതൽസമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മലിനീകരണ വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ , ബലൂൺ ഉപഗ്രഹം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുവാൻ ഒരുങ്ങുകയാണ്നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ. ചമൻ ഭാരതീയ സ്കൂളാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. ക്യാമറ, റേഡിയേഷൻ സെൻസർ, ജിപിഎസ് മൊഡ്യൂൾ, പ്ലാന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ബലൂൺ ഉപഗ്രഹത്തിൽഉണ്ടാകും. ഈ ഉപകരണങ്ങൾ സെൻസറുകൾ, ക്യാമറകൾ എന്നിവയിലൂടെ മലിനീകരണത്തെയുംവികിരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ജനുവരിയിൽ ഉപഗ്രഹം സ്‌ട്രാറ്റോസ്‌ഫിയറിൽഎത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.

Read More

മികച്ച ഇന്റർനെറ്റ് ലഭ്യതക്കായി ഉപഗ്രഹ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു: ‘ബെംഗളൂരുവിന് അപ്പുറത്തേക്ക് ’ വ്യവസായങ്ങൾ വ്യാപിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഊന്നൽനൽകുന്ന സാഹചര്യത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. അവസാനത്തെ വ്യക്തിക്ക് പോലും മികച്ച ഇന്റർനെറ്റ് ലഭ്യത  ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐടി–ബിടി മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. “സർക്കാർ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് മുൻ‌ഗണന നൽകുന്നു. ബാങ്കിംഗ്, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ ഭരണം എന്നിവയുൾപ്പെടെ നിരവധി പൗരാധിഷ്ഠിത സേവനങ്ങൾക്ക്, വിദൂരപ്രദേശങ്ങളിൽ പോലും വിവര സാങ്കേതിക വിദ്യ ഒഴിച്ചുകൂടാനാവാത്തതായി…

Read More
Click Here to Follow Us