ബലൂൺ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ബെംഗളൂരു: ബഹിരാകാശത്ത് ടൂത്ത് പേസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് മുതൽസമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മലിനീകരണ വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ , ബലൂൺ ഉപഗ്രഹം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുവാൻ ഒരുങ്ങുകയാണ്നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ. ചമൻ ഭാരതീയ സ്കൂളാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. ക്യാമറ, റേഡിയേഷൻ സെൻസർ, ജിപിഎസ് മൊഡ്യൂൾ, പ്ലാന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ബലൂൺ ഉപഗ്രഹത്തിൽഉണ്ടാകും. ഈ ഉപകരണങ്ങൾ സെൻസറുകൾ, ക്യാമറകൾ എന്നിവയിലൂടെ മലിനീകരണത്തെയുംവികിരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ജനുവരിയിൽ ഉപഗ്രഹം സ്‌ട്രാറ്റോസ്‌ഫിയറിൽഎത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.

Read More
Click Here to Follow Us