ബെംഗളൂരു: നഗര ജില്ലാ ഭരണത്തിന്റെ നേതൃത്വത്തിൽ നടത്തിയ കണക്കെടുപ്പിൽ നഗരത്തിലെ 837 തടാകങ്ങളുടെ ഭാഗമായിരുന്ന 4500 ഏക്കറോളം ഭൂമിയാണ് നഷ്ടപ്പെട്ടതായി പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുറത്തുവിട്ടിരിക്കുന്ന കണക്ക് ആദ്യ നടപടിയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും ഭൂമാഫിയ സംഘങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ ഇതിലും വളരെയധികം കൂടുതലാണെന്നും ജില്ലാ ഭരണകൂടത്തിന് വക്താവ് അറിയിച്ചു.
നിലവിലെ സ്ഥിതി വിവരം അനുസരിച്ച് 91 തടാക പ്രദേശങ്ങൾ മാത്രമാണ് ഭൂമാഫിയയുടെ പിടിച്ചെടുക്കലിൽ ഉൾപ്പെടാത്തത്. ബാക്കിയുള്ള തടാക പ്രദേശങ്ങളിൽ ഭൂരിഭാഗവും നഷ്ടമായതായി ആണ് പ്രാഥമിക സർവ്വേ വെളിപ്പെടുത്തുന്നത്.
പ്രാഥമിക സർവേ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള തടാകങ്ങൾ ഇവയാണ്. ആനേകല്ലിൽ 223, ബെംഗളൂരു സൗത്തിൽ 188, ബെംഗളൂരു നോർത്തിൽ 238 , ബെംഗളൂരു ഈസ്റ്റ് 95.
തുടക്കത്തിൽ കർഷകർ കൃഷി ആവശ്യത്തിനായി പിടിച്ചെടുക്കുന്ന തടാക പ്രദേശങ്ങൾ ക്രമേണ വാസസ്ഥലങ്ങളും പിന്നീട് ഭൂമാഫിയയുടെ വലിയ കച്ചവട സാധ്യതകളും ആയി മാറുകയായിരുന്നു എന്നും നഷ്ടപ്പെട്ട തടാക പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു വരികയാണെന്നും ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ അറിയിച്ചു.
http://h4k.d79.myftpupload.com/archives/18890
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.