രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; മാത്യു ടി തോമസ് ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും 

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെ ഡി എസ് സംസ്ഥാന ഘടകത്തിന്റെ നിലപാട് നാളെ പ്രഖ്യാപിക്കും.

വിഷയത്തിൽ പാർട്ടിയുടെ സംസ്ഥാന നേതാവ് മാത്യു ടി തോമസ് അഖിലേന്ത്യാ അധ്യക്ഷൻ ദേവഗൗഡയുമായി ചർച്ച നടത്തും. അദ്ദേഹം ഇന്ന് ബെംഗളൂരുവിൽ എത്തും. ഗൗഡയുമായുള്ള ചർച്ചക്കു ശേഷമാണ് നിലപാട് അറിയിക്കുക.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ജെ ഡി എസ് ദേശീയ ഘടകം എൻ ഡി എ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മാത്യു ടി തോമസ്, ദേവഗൗഡയെ കാണാനൊരുങ്ങുന്നത്. എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണക്കുന്നതിനെ സംസ്ഥാന ഘടകം അനുകൂലിക്കുന്നില്ലെന്നാണ് വിവരം. അഖിലേന്ത്യാ നേതൃത്വത്തിന്റെ നീക്കം സംസ്ഥാനത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts