അച്ചടക്കമില്ലായ്മക്കെതിരെ സീനിയോറിറ്റി പരിഗണിക്കാതെ നടപടിയെടുക്കും: ഖാൻ

ബെംഗളൂരു : നേതൃത്വത്തെ പരസ്യമായി ആക്രമിച്ചതിന് പാർട്ടി നേതാക്കളായ എംആർ സീതാറാം, എംഡി ലക്ഷ്മിനാരായണ എന്നിവർക്ക് വ്യാഴാഴ്ച നോട്ടീസ് നൽകുമെന്ന് കർണാടക കോൺഗ്രസ് അച്ചടക്ക നടപടി സമിതി അധ്യക്ഷൻ കെ റഹ്മാൻ ഖാൻ പറഞ്ഞു.

സീനിയോറിറ്റി പരിഗണിക്കാതെ ആരും പാർട്ടിയെക്കുറിച്ച് ലാഘവത്തോടെ സംസാരിക്കരുത്. സീതാറാമിന്റെയും ലക്ഷ്മിനാരായണയുടെയും പ്രസ്താവനകൾ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഉടൻ തന്നെ അവർക്ക് നോട്ടീസ് നൽകുമെന്നും ഖാൻ പറഞ്ഞു.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

കഴിഞ്ഞയാഴ്ച, സീതാറാം തന്റെ അനുയായികൾക്കൊപ്പം ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു , അവിടെ വർഷങ്ങളായി താൻ നേരിടുന്ന അനീതിയെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തെ ആക്ഷേപിച്ചു അദ്ദേഹം സംസാരിക്കുകയും. പാർട്ടിയുടെ ഒബിസി സെൽ മേധാവി ലക്ഷ്മിനാരായണ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും സംസ്ഥാന ഘടകം പ്രസിഡന്റ് ഡികെ ശിവകുമാറിനെയും “യോഗ്യനല്ല” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts