ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

ബെംഗളൂരു: വിട്ല കന്യാനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി വിനയന്‍ എന്നയാളാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിട്ല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.

Read More

പെൺകുട്ടിയെ തട്ടി കൊണ്ടു പോയി താമസിപ്പിച്ചത് കർണാടകയിൽ, പ്രതിയെ പിടികൂടിയത് മാധ്യമ പ്രവർത്തകൻ

ബെംഗളൂരു: 17 കാരിയെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച്‌ മാസങ്ങളോളം പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും രാത്രി ഇറങ്ങിയോടി. തുടർന്ന് മാധ്യമ പ്രവർത്തകന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങര്‍ അരങ്ങേറിയത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശാഫി (28) ആണ് ആശുപത്രിയില്‍ നിന്നും വിലങ്ങുമായി ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായത്. 2022 സെപ്റ്റംബര്‍ മാസത്തില്‍ ശാഫി 17 കാരിയെ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്ക്, സംഘത്തലവൻ പിടിയിൽ

തിരൂർ : കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ്‌ റിഹാഫാണ് (26) പിടിയിലായത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച്‌ വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ മേയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായി. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ് റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.…

Read More

കാറിനു മുൻപിൽ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ 

ബെംഗളൂരു: ബെംഗളൂരുവില്‍ കാറിന് മുന്‍പില്‍ ബൈക്ക് ഇടിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സര്‍ജാപുര്‍ പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് യുവാക്കള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ നാലു മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി. യുവാക്കള്‍ ഇരുവരും എതിര്‍ദിശയില്‍ നിന്നും കാറിന് മുന്നില്‍ വന്നിടിക്കുന്നത് ദൃശ്യങ്ങളില്‍…

Read More

പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടന്നു 

ബെംഗളൂരു: ഗവൺമെൻറ് കോളേജ് മടപ്പള്ളിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളൂരു സംഘടനയായ മെക്കാബ് കുടുംബസംഗമം സംഘടിപ്പിച്ചു. മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മടപ്പള്ളി കോളേജിലെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ അഡ്വ. സത്യൻ പുറമേരി സംഗമം ഉദ്ഘാടനം ചെയ്തു. ഇസിഎ ഹാൾ ഇന്ദിരനഗറിൽ നടന്ന ചടങ്ങിൽ മെക്കാബ് പ്രസിഡൻറ് അഡ്വ .പ്രമോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വേണുഗോപാൽ ജി , ഷിനോദ് പി യു , സദാനന്ദൻ വി , രാഗേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിചയപ്പെടൽ, ഓർമ്മകൾ അയവിറക്കൽ ,ക്വിസ് മത്സരം, വിവിധ ഗെയിംസ് ,…

Read More

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉദ്യാവര്‍ കുഞ്ചത്തൂര്‍ സ്വദേശി സഈദ് കെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ രിഫാഈ ആണ് മരിച്ചത്. ഉപ്പള ഹിദായത് നഗറിലെ ബശാര്‍ അഹ്‌മദിനാണ് ഗുരുതരമായി പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശികളായ ഫാത്തിമ, രേവതി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കര്‍ണാടക തലപ്പാടിക്കടുത്ത കൊല്യയിലെ അഡ്കയ്ക്ക് സമീപമായിരുന്നു ഞായറാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് റോഡിലെ…

Read More

നായയെ ചാക്കിലാക്കി ക്രൂരമായി തല്ലിക്കൊന്നു, ഹോസ്റ്റൽ വാർഡൻമാർക്കെതിരെ പ്രതിഷേധം

ബെംഗളൂരു : കര്‍ണാടക ഉഡുപ്പിയില്‍ നായക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കടപ്പാടി ശിര്‍വ ബണ്ടക്കലിലെ മാധവ വാദിരാജ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്‍റ് കോളജിന്‍റെ ഹോസ്‌റ്റല്‍ പരിസരത്താണ് ഈ ക്രൂരത അരങ്ങേറിയത്. കോളജിലെ ഹോസ്‌റ്റല്‍ വാര്‍ഡന്‍മാരായ രാജേഷും നാഗരാജുമാണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അക്രമികള്‍ക്ക് നേരെ ഉയരുന്നത്. നായയെ ഒരു ചാക്കിലാക്കിയ ശേഷം വടികൊണ്ട് നാഗരാജും രാജേഷും ചേര്‍ന്ന് അടിച്ചാണ് അതിനെ കൊലപ്പെടുത്തുന്നത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ഭക്ഷ്യ വിഷബാധയെന്ന് സംശയം, 86 കുട്ടികൾ ആശുപത്രിയിൽ

വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

ജയന്റ് വീലിൽ മുടി കുടുങ്ങി പെൺകുട്ടിയുടെ തലയ്ക്ക് സാരമായ പരിക്ക് 

ബെംഗളൂരു: ജയന്റ് വീലിൽ മുടി കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡ്യയിൽ ആണ് സംഭവം. ജയന്റ് വീലിൽ കയറിയ ശ്രീവിദ്യ എന്ന പെൺകുട്ടിക്കാണ് അപകടം പറ്റിയത്. കുട്ടിയുടെ മുടി അബദ്ധത്തിൽ ജയന്റ് വീലിൽ കുടുങ്ങുകയായിരുന്നു. തലയുടെ ഒരു ഭാഗത്തിന്റെ പുറംതൊലി വിട്ടു വന്ന ഉടൻ തന്നെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്രീവിദ്യയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയന്റ് വീൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

കന്നഡ നടൻ മൻദീപ് റോയ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ ഹാസ്യതാരം മന്‍ദീപ് റോയ് (73) ബെംഗളൂരുവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 500 ഓളം സിനിമകളിൽ വേഷമിട്ട ഇദ്ദേഹം നടൻ ശങ്കർ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1981 ൽ പുറത്തിറങ്ങിയ മിഞ്ചിന ഊട്ട് ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, കുരിഗാലു സാർ കുരിഗാലു, അമൃതധാര തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2021 ൽ പുറത്തിറങ്ങിയ ഓട്ടോ രമണൻ ആയിരുന്നു അവസാന ചിത്രം.

Read More