പെൺകുട്ടിയെ തട്ടി കൊണ്ടു പോയി താമസിപ്പിച്ചത് കർണാടകയിൽ, പ്രതിയെ പിടികൂടിയത് മാധ്യമ പ്രവർത്തകൻ

ബെംഗളൂരു: 17 കാരിയെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച്‌ മാസങ്ങളോളം പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും രാത്രി ഇറങ്ങിയോടി. തുടർന്ന് മാധ്യമ പ്രവർത്തകന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ശനിയാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങര്‍ അരങ്ങേറിയത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശാഫി (28) ആണ് ആശുപത്രിയില്‍ നിന്നും വിലങ്ങുമായി ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായത്. 2022 സെപ്റ്റംബര്‍ മാസത്തില്‍ ശാഫി 17 കാരിയെ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച്‌ മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. ശനിയാഴ്ച പെണ്‍കുട്ടിയെ താമസിപ്പിച്ചതായി പറയുന്ന കര്‍ണാടയിലെ രഹസ്യ കേന്ദ്രത്തെ കുറിച്ച്‌ വിവരം ലഭിച്ചെത്തിയ വിദ്യാനഗര്‍ പോലീസ് പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

വിലങ്ങുമായി ഓടുന്ന പ്രതിയെ കണ്ട് വഴിയില്‍ തടഞ്ഞ് മല്‍പിടുത്തത്തിലൂടെ കീഴടക്കിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുനില്‍ കുമാര്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts