ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്ക്, സംഘത്തലവൻ പിടിയിൽ

തിരൂർ : കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ്‌ റിഹാഫാണ് (26) പിടിയിലായത്.

തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബംഗളൂരു കേന്ദ്രീകരിച്ച്‌ വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ മേയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായി. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ് റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ബംഗളൂരു, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞദിവസം എം.ഡി.എം.എ ഇടപാടിനായി കോഴിക്കോട്ട് വരുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. 

പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയവരെക്കുറിച്ചും ലഹരിവസ്തു ലഭിച്ച ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്തിവരുകയാണെന്ന് തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു പറഞ്ഞു. കോളേജ് കുട്ടികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കുമാണ് പ്രധാനമായും ഇവർ വിൽപന നടത്താറുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts