ഭിത്തിയിലൂടെ വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

ചെന്നൈ: രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഭിത്തിയില്‍ പിടിച്ച്‌ വീട്ടില്‍ കയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു.

തമിഴ്‌നാട്ടിലെ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്.

ഉറക്കത്തിലായിരുന്ന ഭാര്യ തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോണ്‍ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന്

  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!

30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയില്‍ പിടിച്ച്‌ കയറി. എന്നാല്‍ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണര്‍ന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോണ്‍ ചെയ്തപ്പോഴാണ് താഴെ നിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താഴെ വീണ് പരിക്കേറ്റ തെന്നരശുവിനെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
[masterslider id="10"]

Related posts

Click Here to Follow Us