വിജയപുര -കോട്ടയം പ്രതിവാര എക്സ്പ്രസ്സ്‌ ട്രെയിൻ 21 മുതൽ

ബെംഗളൂരു: വിജയപുര-കോട്ടയം പ്രതിവാര എക്സ്പ്രസ് ട്രെയിൻ നവംബർ 21 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവെ അറിയിച്ചു.

ഈ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു. 

നവംബർ 21-നാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്ന് കോട്ടയത്തേക്കുള്ള ആദ്യ സർവിസ് പുറപ്പെടുക. സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നുവരെ തുടരും. ഒരു എസി ത്രീ ടിയർ, 2 എസി ടു ടിയർ, 10 സ്ലീപ്പർ കൊച്ചുകളാണുള്ളത്. ശബരിമല തീർഥാടനതിരക്ക് കണക്കിലെടുത്താണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

തിങ്കളാഴ്ചകളിൽ രാത്രി 11ന് വിജയപുരയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ച 2.20ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് യെലഹങ്കയിലും 2.23ന് കെ.ആർ.പുറത്തുമെത്തും. ബംഗാർപേട്ട്-3.13, കോയമ്പത്തൂർ -രാത്രി 8.07, പാലക്കാട് -9.35, തൃശൂർ -11.22, എറണാകുളം ടൗൺ -12.40 എന്നിങ്ങനെയാണ് വിവിധ സ്റ്റോപ്പുകളിൽ എത്തുന്ന സമയം.

കോട്ടയം-വിജയപുര സ്പെഷൽ ട്രെയിൻ ബുധനാഴ്ചകളിൽ 3.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 8.30ന് വിജയപുരയിലെത്തും. എറണാകുളം നോർത്ത്-വൈകീട്ട് 5.10, തൃശൂർ -6.27, പാലക്കാട് -9.37, കോയമ്പത്തൂർ-11.17, ബംഗാർപേട്ട് -4.40, കെ.ആർ.പുരം-5.38, യെലഹങ്ക-6.55 എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ എത്തുന്ന സമയം.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

തുമകുരു, തിപ്തൂർ, ബിരൂർ, ദാവനഗരെ, റാണിബെന്നൂർ, ഹുബ്ബള്ളി, ഗദഗ്, ബാദാമി, ബാഗൽകോട്ട്, അൽമാട്ടി വഴിയാണ് ട്രെയിൻ വിജയപുരയിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts