യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ മതതീവ്രവാദികളെന്ന് കേന്ദ്രമന്ത്രി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

കേരളത്തിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ട്, കർണാടകയിൽ പ്രതിപക്ഷ പാർട്ടിയും അവരെ പിന്തുണയ്ക്കുന്നു. കോൺഗ്രസ്‌ സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചു, അങ്ങനെ അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങൾ പ്രഹ്ലാദ് ജോഷി ഉന്നയിച്ചു. കൊലപാതകം തങ്ങളുടെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

ദക്ഷിണ കന്നഡയിലെ യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരു കൊല്ലപ്പെട്ട സംഭവം സംസ്ഥാന സർക്കാർ ഗൗരവമായി കാണുകയും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുമായി ചർച്ച നടത്തിയതായി ദക്ഷിണ കന്നഡ ജില്ലാ ഇൻചാർജ് മന്ത്രി വി.സുനിൽ കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts