കുഞ്ഞിക്കുറിപ്പ്-2

വര്‍ഷം 1888

ഗാന്ധിജി നിയമപഠനത്തിനായി ലണ്ടനിലെത്തിയ അതെ വര്‍ഷമായിരുന്നു സര്‍. ജോണ്‍

സ്ട്രാച്ചി കേംബ്രിഡ്ജ് സര്‍വ്വകലാശാലയില് ഇന്ത്യയെപ്പറ്റി ഒരു പ്രഭാഷണപരമ്പര

നടത്തിയത്. ഇത് പിന്നീട് ഇന്ത്യ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. സ്ട്രാച്ചി

ബ്രിട്ടീഷ് ഇന്ത്യയിലെ ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു. 1872ല്‍ മേയോ

പ്രഭു വധിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയുടെ താല്‍ക്കാലിക ചുമതല വഹിച്ചതും

അദ്ദേഹമായിരുന്നു. തന്‍റെ സര്‍വ്വീസ്കാലയളവില്‍ സ്ട്രാച്ചി ഇന്ത്യയൊട്ടാകെ

സഞ്ചരിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്തു. സ്ട്രാച്ചി തന്‍റെ കേംബ്രിഡ്ജ്

പ്രഭാഷണത്തില്‍ അവതരിപ്പിച്ചത് ഇന്ത്യയിലെ വിവിധപ്രദേശങ്ങള്‍ തമ്മിലുള്ള

വൈരുധ്യങ്ങളായിരുന്നു. അദ്ദേഹം പറയുന്നു “സ്പെയിനും ബ്രിട്ടനും ചിലപ്പോള്‍ ഒരു

രാഷ്ട്രമായി നിലനിന്നേക്കാം പക്ഷെ ബംഗാളും മദ്രാസും പഞ്ചാബും ഉള്‍പ്പെടുന്ന ഒരു രാഷ്ടം

അസാധ്യമാണ്.ഇന്ത്യ എന്നത് ബ്രിട്ടണ്‍ ഭരണസൌകര്യത്തിനായി രൂപപ്പെടുത്തിയ ഒരു

രാജ്യമാണ്. അതൊരിക്കലും ഒരു രാഷ്ട്രമായിരുന്നില്ല. ഇനി ആവുകയുമില്ല. അതിനാല്‍

ബ്രിട്ടീഷുകാര്‍ക്ക് അവരാഗ്രഹിക്കുന്നിടത്തോളം സമയം ഇന്ത്യയെ ഭരിക്കാം.” ഇത് ഏറെക്കാലം

ശാസ്ത്രീയമായി തെളിയിച്ച ഒരു സിദ്ധാന്തം പോലെ നിലനിന്നു.MUMBAI TRAIN

വര്‍ഷം 1947 സ്ട്രാച്ചിയുടെ സിദ്ധാന്തം അപ്രസക്തമായി. സാമൂഹികമായോ

സാംസ്കാരികമായോ മതപരമായോ പോയിട്ട് ഭാഷയിലോ വേഷത്തിലോ ഒന്നിലും

ഐകരൂപമില്ലാത്ത ഇന്ത്യ എന്ന രാഷ്ട്രം സ്വതന്ത്രമായി.

വര്‍ഷം 2016 വ്യത്യാസങ്ങള്‍ കൂടുതലും സാമ്യങ്ങള്‍ കുറവുമുള്ള ആ രാജ്യം 70 വര്‍ഷമായി

ജനാധിപത്യത്തില്‍ അടിയുറച്ച് ശക്തമായി നിലനില്‍ക്കുന്നു. ഇന്ത്യാവിരുദ്ധ സിദ്ധാന്തം

അവതരിപ്പിച്ച, സാമ്യങ്ങള്‍ വളരെയേറെയുള്ള സ്ട്രാചിയുടെ ബ്രിട്ടണ്‍ ഇംഗ്ലണ്ടായി,

വെയില്സായി, അയര്‍ലണ്ടായി, സ്കോട്ട്ലണ്ടായി ചിന്നിച്ചിതറി. സാമ്യങ്ങള്‍ കൂടുതലുള്ള

യൂറോപ്പില്‍ നിന്ന് അനുദിനം സ്വാതന്ത്ര്യസ്വരങ്ങള്‍ ഉയരുകയും ചെയ്യുന്നു.

കവി എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വായനക്കാരുടെ മനോധര്‍മ്മത്തിന് വിടുന്നു.

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

വി എസ് കെ

 

(ഈ ലേഖനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അഭിനന്ദനങ്ങളും വിയോജനക്കുറിപ്പുകളും താഴെ കമന്റ് ബോക്സില്‍ രേഖപ്പെടുത്താം,ഈ ലേഖനം ഷെയര്‍ ചെയ്യാന്‍ താഴെ നല്‍കിയ സോഷ്യല്‍ മീഡിയ ചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തുക,ഇത്തരം വാര്‍ത്തകള്‍ ലേഖനങ്ങള്‍ തുടര്‍ച്ചയായി നിങ്ങള്ക് ലഭിക്കണമെങ്കില്‍ മുകളില്‍ വലതുവശത്ത് കൊടുത്ത സോഷ്യല്‍ മീഡിയ ചിഹ്നത്തില്‍ പോയതിനു ശേഷം ഞങ്ങളുടെ പേജ് ലൈക്‌ ചെയ്യുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us