വീണ്ടും വിദ്വേഷം വിതറി ട്രംപ്

വീണ്ടും വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവരെ സൂഷ്മ പരിശോധനയ്‌ക്ക് ശേഷമേ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അമേരിക്കയിലെ ഒഹിയോയില്‍ നടന്ന പൊതുപരിപാടിയില്‍ ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് വാചാലനായത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അമേരിക്കയിലേക്ക് വരുമ്പോള്‍ സൂഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് ട്രംപിന്റെ തീരുമാനം. പാശ്ചാത്യരാജ്യങ്ങളുടെ മൂല്യങ്ങളില്‍
ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ പൂര്‍ണമായും വിലക്കുമെന്ന് പറഞ്ഞ ട്രംപ് എന്നാല്‍ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇറാഖ് യുദ്ധത്തെ നേരത്തെ തന്നെ താന്‍ എതിര്‍ത്തിരുന്നെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാഖിലെ എണ്ണപ്പാടങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിലെത്താതിരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇവ കണ്ടുകെട്ടണമെന്നും അഭിപ്രായപ്പെട്ടു. കുപ്രസിദ്ധമായ ഗ്വാണ്ട്വനാമോ ജയില്‍ തുറക്കുമെന്നും ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ സ്ഥാപിക്കുമെന്നും ട്രംപ് അറിയിച്ചു.
എതിരാളിയും ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഹില്ലരി ക്ലിന്റണ് ഇസ്ലമാക് സ്റ്റേറ്റിനെ നേരിടാനുള്ള ശക്തി നഷ്‌ടമായെന്ന് വിമര്‍ശിച്ച ട്രംപ് നാറ്റോയുമായി ചേര്‍ന്ന് ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന ട്രംപിന്റെ പരാമര്‍ശം മുമ്പ് ഏറെ വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts