3 മണിക്കൂർ കാത്തിരുന്നിട്ടും വെന്റിലേറ്റർ കിട്ടിയില്ല; പൗരകാർമിക മരണപെട്ടു

ബെംഗളൂരു: തുടർച്ചയായ മൂന്ന് മണിക്കൂർ നേരത്തെ വെന്റിലേറ്ററിനായുള്ള കാത്തിരിപ്പിന് ഒടുവിൽ  കോവിഡ് 19 രോഗബാധിതനായ പൗരകാർമിക നഗരത്തിൽ മരണപെട്ടു.

ശനിയാഴ്ച വൈകുന്നേരമാണ് ഇദ്ദേഹം മരിച്ചത്. 35 വയസായിരുന്നു. ചികിത്സക്കായി ബെഡോ വെന്റിലേറ്ററോ ലഭിക്കാതെ കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ കോവിഡ് ബാധിച്ചു മരിക്കുന്ന, ബി ബി എം പി യുടെ രണ്ടാമത്തെ പൗരകാർമികയാണ് എം ആർ എസ് പാളയ നിവാസിയായ രഘു വേൽ.

  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.

പനിയെ തുടർന്ന് ശനിയാഴ്ച രാവിലെ ആണ് ഇദ്ദേഹം സി വി രാമൻ ജനറൽ ആശുപത്രിയിൽ എത്തിയത്. ഉടനെ തന്നെ റാപിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യുകയും ഫലം പോസിറ്റീവ് ആണെന്ന് അറിയുകയുമുണ്ടായി. തുടർന്ന് ഇദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.30 ഓടെ ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപെട്ടു തുടങ്ങിയ ഇദ്ദേഹത്തിനെ വെന്റിലേറ്ററിലേക്ക്‌ മാറ്റണം എന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. തത്സമയം ഒരു വെന്റിലേറ്ററും ഒഴിവില്ലാത്തതിനാൽ കാത്തിരിക്കേണ്ടി വന്നു. 

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

മൂന്ന് മണിക്കൂർ നേരം കാത്തിരുന്നിട്ടും വെന്റിലേറ്റർ ബെഡ് കിട്ടിയില്ലെന്ന് രഘു വേലിന്റെ സഹപ്രവർത്തകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
[masterslider id="10"]

Related posts

Click Here to Follow Us