ബി.ജെ.പി ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കി.

ബെംഗളൂരു: സംസ്ഥാനത്ത് ബി ജെ പി ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കി. ഇനി ഉള്ള വർഷങ്ങളിലും എല്ലാവരുടെയും സർവ സഹകരണവും സർക്കാരിനൊപ്പം ഉണ്ടാകണം എന്ന് മുഖ്യ മന്ത്രി ബി എസ് യെദിയൂരപ്പ ഈ അവസരത്തിൽ  പറഞ്ഞു .

സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനം എന്ന അദ്ദേഹത്തിന്റെ ലക്ഷ്യത്തിന് ഫല പ്രാപ്തി  ഉണ്ടാകാനും മുഖ്യമന്ത്രി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ഭരണത്തിന്റെ ഒന്നാം വർഷത്തിൽ തന്റെ സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞ അദ്ദേഹം ഇതിനെല്ലാം താൻ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നതായി പറഞ്ഞു.

പുരോഗതിയുടെ പാതയിൽ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ഒരേ ഒരു ലക്ഷ്യം എന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.

ലോകസഭ തിരഞ്ഞെടുപ്പിൽ 28 ഇൽ 25 സീറ്റും നേടി സംസ്ഥാനത്ത് ബി ജെ പി വിജയിച്ചതും ഡിസംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 ൽ 12 അസ്സെബ്ലി സീറ്റുകൾ പാർട്ടി നേടിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണത്തിന് കിട്ടിയ അംഗീകാരമാണെന്നും ശ്രി യെദിയൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts