വ്യാജമേൽവിലാസവും ഫോൺനമ്പറും നൽകിയതിനാൽ നഗരത്തിൽ ഇപ്പോൾ 4500-ഓളം കോവിഡ് രോഗികളെക്കുറിച്ച് വിവരമില്ല

ബെംഗളൂരു: നഗരത്തിൽ ദിവസേന ശരാശരി 2000 പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇവരിൽ പലരും വ്യാജമേൽവിലാസവും ഫോൺനമ്പറും നൽകിയതിനാൽ നഗരത്തിൽ ഇപ്പോൾ 4500-ഓളം കോവിഡ് രോഗികളെക്കുറിച്ച് ഒരു വിവരമില്ല.

പരിശോധനാഫലം പോസിറ്റീവായാൽ കോവിഡ് കെയർ കേന്ദ്രങ്ങളിലെ ക്വാറന്റീൻ ഒഴിവാക്കാനാണ് പലരും വ്യാജ മേൽവിലാസവും ഫോൺനമ്പറും നൽകുന്നത്. രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികയിലുള്ളവരാണ് പരിശോധനാസമയത്ത് വ്യാജമേൽവിലാസം നൽകുന്നത്. ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായാലും അധികൃതർക്ക് ഇവരെ കണ്ടെത്താനാകുന്നില്ല.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

കോവിഡ് രോഗികളെ കണ്ടെത്താനാകാത്തതോടൊപ്പം ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കാനാകാത്തത് കോർപ്പറേഷന് വെല്ലുവിളിയായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts