ബലിപെരുന്നാള്‍ ദിന പ്രാര്‍ത്ഥനയ്ക്ക് പള്ളികളില്‍ ഒരു സമയം പരമാവധി 50 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി

ബെംഗളൂരു: ബക്രീദിന്റെ സമയത്ത് മുസ്ലീങ്ങൾ നടത്തുന്ന ഒരു പ്രധാന ആചാരമാണ് ബഹുജന പ്രാർത്ഥനയെന്ന് ചൂണ്ടികാട്ടുന്ന സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവില്‍, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈദ് ഗാഹുകളിലും മറ്റുസ്ഥലങ്ങളിലും ബഹുജന പ്രാര്‍ത്ഥന നിരോധിക്കുക്കുന്നതായി വ്യക്തമാക്കി. എന്നിരുന്നാലും, 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിയന്ത്രണത്തോടെ പള്ളികളിൽ പ്രാർത്ഥന അനുവദിക്കും.

കൂടുതൽ ആളുകളുണ്ടെങ്കിൽ, പ്രാർത്ഥനകൾ ബാച്ചുകളായി നടത്തണമെന്ന് വകുപ്പ് ഉത്തരവിൽ പറഞ്ഞു. പ്രാർത്ഥനയ്ക്കായി പള്ളികൾ സന്ദർശിക്കുന്നവർ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ന്യൂനപക്ഷ ക്ഷേമ, വക്ഫ് വകുപ്പ് സെക്രട്ടറി എ ബി ഇബ്രാഹിം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ജൂലൈ 31 ന് ഉഡുപ്പി, ദക്ഷിണ കന്നഡ, കൊഡാഗു ജില്ലകളിൽ ബക്രീദ് എന്നറിയപ്പെടുന്ന ഈദ്-അൽ-അദ ആഘോഷിക്കാൻ ഹിലാൽ കമ്മിറ്റി തീരുമാനിച്ചതായും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആഗസ്റ്റ്‌ ഒന്നിനായിരിക്കും ബക്രീദ് എന്നും ഹിലാൽ കമ്മിറ്റി അറിയിച്ചു. കോവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് ഈദ് ഗാഹുകളിലും മറ്റ് സ്ഥലങ്ങളിലും കൂട്ട നമസ്കാരം നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts