യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ മതതീവ്രവാദികളെന്ന് കേന്ദ്രമന്ത്രി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളത്തിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ട്, കർണാടകയിൽ പ്രതിപക്ഷ പാർട്ടിയും അവരെ പിന്തുണയ്ക്കുന്നു. കോൺഗ്രസ്‌ സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചു, അങ്ങനെ അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങൾ പ്രഹ്ലാദ് ജോഷി ഉന്നയിച്ചു. കൊലപാതകം തങ്ങളുടെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്നും…

Read More
Click Here to Follow Us